തിരുവനന്തപുരം: ഏലത്തൂരിൽ ട്രെയിൻ തീവെച്ചത് മുസ്ലീം നാമധാരിയാണെന്നത് വളരേയേറെ വേദനിപ്പിക്കുന്ന കാര്യമാണെന്ന് പാളയം ഇമാം വി പി സുഹൈബ് മൗലവി. തീവെയ്പ്പിന്റെ യഥാർത്ഥ വസ്തുതകൾ അന്വേഷണത്തിലൂടെ പുറത്ത് വരേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു.
ഒരു മതവും ഭീകര പ്രവർത്തനത്തെ അനുകൂലിക്കുന്നില്ല. അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഒരു സമീപനവും ഇസ്ലാമിൽ നിന്നും ഉണ്ടാകില്ലന്നും വി പി സുഹൈബ് മൗലവി പറഞ്ഞു. തിരുവനന്തപുരത്ത് ഇദ്ഗാഹിൽ സംസാരിക്കുകയയിരുന്നു അദ്ദേഹം.
ഇസ്ലാം വരണ്ട മതമല്ല. എല്ലാത്തരം കലയും ആഘോഷവും ചേർന്ന സർഗാത്മകതയാണ് ഇസ്ലാം മുന്നോട്ട് വയ്ക്കുന്നതെന്നും പാളയം ഇമാം വ്യക്തമാക്കി.
എല്ലാം മതങ്ങളും പഠിപ്പിക്കുന്നത് സമാധാനവും ജീവജാലങ്ങളോടുള്ള സഹാനുഭൂതിയുമാണ്. നിന്നെ പോലെ നിന്റെ അയൽക്കാരനെയും സ്‌നേഹിക്കാനാണ് ക്രൈസ്തവ മതം പഠിപ്പിക്കുന്നത്. ഓം ശാന്തി ഓം എന്ന് ഹൈന്ദവ മതം പഠിപ്പിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Discussion about this post