യുവതാരങ്ങളായ ഉണ്ണി ലാലു, കലൈയരശൻ, സജിൻ ചെറുകയിൽ, അൽതാഫ് സലീം, വരുൺ ധാര, സ്വാതിദാസ് പ്രഭു തുടങ്ങിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അനീൽ ദേവ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘കട്ടീസ് ഗ്യാങ്ങി’ന്റെ പൂജയും ടൈറ്റിൽ ലോഞ്ചും കൊച്ചിയിൽ നടന്നു. ഓഷ്യാനിക്ക് മൂവീസിൻ്റെ ബാനറിൽ സുഭാഷ് രഘുറാം സുകുമാരൻ ആണ് ചിത്രം നിർമ്മിക്കുന്നത്. കൊമേഷ്യൽ ഫാമിലി എന്റർടൈനറായ ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കുന്നത് രാജ് കാർത്തിയാണ്.
ഉണ്ണി ലാലു, കലൈയരശൻ ,സജിൻ ചെറുകയിൽ ,അൽതാഫ് സലിം ,സ്വാതിദാസ് പ്രഭു, വരുൺ ധാര എന്നിവർക്ക് പുറമേ സംവിധായകൻ അജയ് വാസുദേവ്, പ്രമോദ് വെളിയനാട്, മൃദുൽ (ഒതളങ്ങ തുരുത്ത് ഫെയിം), അമൽരാജ് ദേവ് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു. മെയ് ആദ്യ വാരത്തിൽ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കും. ആനക്കട്ടി, കോയമ്പത്തൂർ, ഹൈദ്രാബാദ് എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ.
നിഖിൽ വി നാരായണൻ ഛായാഗ്രാഹണം നിർവഹിക്കുന്ന ചിത്രത്തിൻ്റെ ചിത്രസംയോജനം റിയാസ് കെ ബദർ ആണ്. റഫീഖ് അഹമ്മദിന്റെ വരികൾക്ക് ബിജിപാൽ സംഗീതം നൽകും. പ്രൊഡക്ഷൻ കൺട്രോളർ: ശശി പൊതുവാൾ, വസ്ത്രലങ്കാരം: ഗായത്രി കിഷോർ, മേക്കപ്പ്: ഷാജി പുൽപ്പള്ളി, ചീഫ് അസോസിയേറ്റ് ഡയറക്ടർ: രജീഷ് കെ രാജൻ അസോസിയേറ്റ് ഡയറക്ടർ: സജിൽ പി സത്യനാഥൻ, ആക്ഷൻ കൊറിയോഗ്രാഫർ: ഫീനിക്സ് പ്രഭു, പി.ആർ.ഒ: പി ശിവപ്രസാദ് എന്നിവരാണ് മറ്റു അണിയറ പ്രവർത്തകർ.
Discussion about this post