എറണാകുളം : കോതമംഗലം വടാട്ടുപാറ, പലവൻപടി പുഴയിൽ കാണാതായ യുവാക്കളുടെ മൃതദേഹം കണ്ടെത്തി. തോപ്പുംപടി സ്വദേശികളായ ആന്റണി ബാബുവിന്റെയും ബിജുവിന്റെയും മൃതദേഹങ്ങളാണ് കണ്ടെത്തിയത്.
ശനിയാഴ്ചയാണ് അഞ്ച് പേരടങ്ങുന്ന സംഘം വടാട്ടുപാറയിലെത്തിയത്. ആന്റണി ബാബുവും, ബിജുവും ഫോട്ടോ എടുക്കുന്നതിനിടയിലാണ് പുഴയിൽ വീണത്. കോതമംഗലത്ത് നിന്ന് അഗ്‌നി രക്ഷ സേന എത്തി തെരച്ചിൽ നടത്തിയെങ്കിലും ഇവരെ കണ്ടെത്താൻ കഴിയാത്തതിനാൽ ഇന്നും തെരച്ചിൽ തുടരുകയായിരുന്നു. ഇടമലയാർ പുഴയുടെ തമ്പക്കയം എന്ന ഭാഗത്ത് നിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
Discussion about this post