ന്യൂസിലൻഡിലെ കെർമാഡെക് ദ്വീപുകളിൽ ശക്തമായ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് നാഷണൽ സെന്റർ ഫോർ സീസ്‌മോളജി ട്വീറ്റ് ചെയ്തു. ഇന്ത്യൻ സമയം പുലർച്ചെ 6.11നാണ് ഭൂചലനം ഉണ്ടായത്. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം ന്യൂസിലാന്റിലെ കെർമാഡെക് ദ്വീപുകളിൽ 10 കിലോമീറ്റർ ആഴത്തിലാണെന്നാണ് അധികൃതർ പറയുന്നത്.
ഭൂകമ്പമുണ്ടായതിന് പിന്നാലെ തീരത്തിന് സമീപം താമസിക്കുന്ന ആളുകളോട് ഉയർന്ന സ്ഥലത്തേക്ക് എത്രയും വേഗം മാറണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. നിലവിൽ സുനാമി മുന്നറിയിപ്പുകൾ ഇല്ലെങ്കിലും, ഇതിനുള്ള സാദ്ധ്യത മുന്നിൽ കണ്ടാണ് ആളുകളോട് എത്രയും വേഗം പ്രദേശത്ത് നിന്ന് മാറണമെന്ന കർശന നിർദ്ദേശം നൽകിയിരിക്കുന്നത്.
ഉയരമുള്ള സ്ഥലം, അല്ലെങ്കിലും തീരത്ത് നിന്ന് പരമാവധി ഉള്ളലേക്കുള്ള സ്ഥലത്തേക്ക് മാറാനാണ് പറഞ്ഞിരിക്കുന്നത്. ന്യൂസിലൻഡിന് സുനാമി ഭീഷണിയില്ലെന്ന് നാഷണൽ എമർജൻസി മാനേജ്മെന്റ് ഏജൻസിയും ട്വീറ്റ് ചെയ്തു. നിലവിലെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇപ്പോഴുണ്ടായ ഭൂകമ്പം രാജ്യത്ത് സുനാമിക്ക് കാരണമായേക്കില്ലെന്നും അധികൃതർ പറയുന്നു.
Discussion about this post