കൊച്ചി : ലോകത്താകെ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ തകർന്നിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ഡിവൈഎഫ്‌ഐക്ക് സിംഹവാലൻ കുരങ്ങിന്റെ സ്ഥിതിയാണ്. ആ പ്രസ്ഥാനത്തിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടിരിക്കുകയാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു. കേരളത്തിൽ കമ്യൂണിസ്റ്റുകാർക്ക് അധിക കാലം പിടിച്ചുനിൽക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിലെത്തുന്ന പ്രധാനമന്ത്രി ക്രൈസ്തവ സമൂഹത്തിലെ പ്രധാനപ്പെട്ടമത മേലധ്യക്ഷന്മാരും കൂടിക്കാഴ്ച നടത്തും. ക്രൈസ്തവ സമൂഹം മുഴുവൻ പ്രധാനമന്ത്രിയെ വിശ്വസിക്കുന്നു. കാണാനുള്ള ആഗ്രഹം ഇരു വിഭാഗങ്ങൾക്കും ഉണ്ടാകുമ്പോഴാണ് കൂടിക്കാഴ്ച സാധ്യമാകുന്നത്.
മുസ്ലീം മതനേതാക്കൾ കാണണമെന്ന ആഗ്രഹം പ്രകടിപ്പിച്ചാൽ അത് നിഷേധിക്കുന്ന വ്യക്തിയല്ല നരേന്ദ്ര മോദി. മോദിയെ പോലെ ഒരു മികച്ച പ്രധാനമന്ത്രി ഇല്ലെന്ന് എല്ലാവരും അംഗീകരിക്കുന്നതായും കെ. സുരേന്ദ്രൻ പറഞ്ഞു.
Discussion about this post