ഇടുക്കി: ഇടുക്കി ചിന്നക്കനാൽ 301 കോളനിയിൽ വീണ്ടും കാട്ടാന ആക്രമണം. കോളനിയിൽ താമസിക്കുന്ന ലീല ചന്ദ്രന്റെ വീടിന്റെ കതകും ഷെഡും കാട്ടാന തകർത്തു. ഇന്നലെ രാത്രിയായിരുന്നു സംഭവം. വീട്ടിൽ ആൾതാമസം ഇല്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി. തനിച്ചായതിനാൽ ബന്ധുവീട്ടിലാണ് ലീല ഇന്നലെ താമസിച്ചത്. വീടിനോട് ചേർന്നുള്ള ഷെഡും അടുക്കളയുടെ കതകുമാണ് ആന തകർത്തത്.
ഇന്നലെ പകൽ മുതൽ 301 കോളനിയിൽ കാട്ടാന തമ്പടിച്ച് നിൽക്കുന്നുണ്ട്. പിന്നാലെയാണ് രാത്രിയിൽ ആക്രമണം ഉണ്ടാകുന്നത്. ചക്കക്കൊമ്പനാണ് ആക്രമണം നടത്തിയത് എന്നാണ് നിഗമനം. അരിക്കൊമ്പൻ ഈ പ്രദേശത്ത് സംഭവസമയം ഉണ്ടായിരുന്നില്ല.
Discussion about this post