എറണാകുളം: യുവം വേദിയിൽ എത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. റോഡ് ഷോയ്ക്ക് ശേഷമാണ് അദ്ദേഹം എസ് എച്ച് കോളേജിലെ വേദിയിലേക്ക് എത്തിയത്. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ പ്രധാനമന്ത്രിയെ കെട്ടുവള്ളം സമ്മാനിച്ച് സ്വാഗതം ചെയ്തു.
പ്രധാനമന്ത്രിയെ കാണാനും സംവദിക്കാനും നിരവധി പേരാണ് മൈതാനിയിൽ എത്തിയിട്ടുള്ളത്. വേദിയിൽ എത്തിയ പ്രധാനമന്ത്രിയെ ആയിരങ്ങൾ അഭിവാദ്യം ചെയ്തു. കേന്ദ്ര മന്ത്രി പ്രകാശ് ജാവ്‌ദേക്കർ, കേന്ദ്ര സഹമന്ത്രി മുരളീധരൻ, യുവമോർച്ച ദേശീയ അദ്ധ്യക്ഷൻ തേജസ്വി സൂര്യ, യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ പ്രഫുൽ കൃഷ്ണൻ, മുൻ എംപി സുരേഷ് ഗോപി, നടൻ ഉണ്ണി മുകുന്ദൻ, നടി അപർണ ബാലമുരളി എന്നിവർ വേദിയിൽ സന്നിഹിതരായിട്ടുണ്ട്.
Discussion about this post