തിരുവനന്തപുരം: കേരളത്തിന്റെ അഭിമാന പദ്ധതിയായ സിൽവർ ലൈനിന് പകരമാകാൻ കേന്ദ്രത്തിന്റെ വന്ദേഭാരതിന് കഴിയില്ലെന്ന് കടകംപള്ളി സുരേന്ദ്രൻ എംഎൽഎ. വന്ദേഭാരത് പുതിയതും നല്ലതുമായ വണ്ടിയാണ്. വന്ദേഭാരത് വന്നതിൽ സന്തോഷമുണ്ടെന്നും കടകംപള്ളി പറഞ്ഞു.
വന്ദേഭാരത് പുതിയ വണ്ടി, നല്ല വണ്ടി. ഇത് കേരളത്തിൽ വന്നതിൽ സന്തോഷം തന്നെ. അതിവേഗ തീവണ്ടി എന്നത് കേരളത്തിന്റെ ആവശ്യകതയാണ്. എന്നാൽ സംസ്ഥാനത്തിന്റെ സിൽവർ ലൈനിന് പകരമാകാൻ ഇതിന് കഴിയില്ല.
കേരളത്തിലെ റെയിൽവേ ട്രാക്കുകൾ വന്ദേഭാരതിന് യോജിച്ചതല്ല. അതുകൊണ്ടാണ് സിൽവർലൈനിൻ ആവശ്യമായി വരുന്നത്. സിൽവർലൈൻ കേരളത്തിന് ഒഴിച്ചുകൂടാൻ കഴിയാത്തത് ആണെന്ന് പ്രധാനമന്ത്രിയ്ക്കും അധികം വൈകാതെ മനസ്സിലാകും.
തിരുവനന്തപുരത്ത് നിന്നും കണ്ണൂരിലെത്താൻ ഏഴോ എട്ടോ കിലോമീറ്റർ വന്ദേഭാരതിന് വേണം. സിൽവർലൈൻ നടപ്പാക്കിയാൽ മൂന്നര മണിക്കൂർ മതി. ഇതാണ് നമ്മുടെ ആവശ്യം. വർഷങ്ങളായി കേരളം ആഗ്രഹിക്കുന്നതും ഇതാണെന്നും കടകംപള്ളി പ്രതികരിച്ചു.
Discussion about this post