പത്തനംതിട്ട: കൊടുമണ്ണിൽ ജെസിബി തട്ടി വിദ്യാർത്ഥി മരിച്ചു. അടൂർ ഏഴംകൂളം സ്വദേശി അംജിത്ത് മണിക്കുട്ടനാണ് മരിച്ചത്. അംജിത്തും സുഹൃത്തും സഞ്ചരിച്ച ബൈക്കിൽ ജെസിബി തട്ടുകയായിരുന്നു.
രാവിലെ 8.45 ഓടെ തേപ്പുപാറ-പുതുമല റോഡിലാണ് അപകടമുണ്ടായത്.റോഡിൽ ജലനിധി പദ്ധതിയുടെ ഭാഗമായി ജോലി ചെയ്തിരുന്ന ജെസിബിയിലേക്കാണ് ബൈക്ക് ഇടിച്ചു കയറിയത്.
ഒപ്പമുണ്ടായിരുന്ന സുഹൃത്ത് നിഥിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.തേപ്പുപാറ എൻഎൻഐടി എൻജിനീയറിംഗ് കോളജിലെ ഒന്നാം വർഷ വിദ്യാർത്ഥികളാണ് ഇരുവരും.
Discussion about this post