കൊച്ചി: പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത വന്ദേഭാരത് എക്‌സ്പ്രസിന്റെ ആദ്യ യാത്രകരിലൊരാളാവാനയതിന്റെ അനുഭവം പങ്കുവച്ച് ആരോഗ്യപ്രവർത്തകൻ ഫൈസൽ ഖാൻ. വന്ദേഭാരത് ഒട്ടേറെ രോഗികൾക്ക് ഉപകാരപ്രദമാകുമെന്ന് അദ്ദേഹം പറഞ്ഞു. രാവിലെ 5 മണിക്കു തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ടാൽ ഉച്ചക്കു 12 മണി കഴിയുമ്പോൾ കണ്ണൂർ എത്തുമെന്നത് രോഗികളെ സംബന്ധിച്ച് വളരെ ആശ്വാസമാണെന്ന് അദ്ദേഹം പറഞ്ഞു.
വടക്കൻ കേരളത്തിൽ നിന്നും കാൻസർ , ഹൃദയം ,ന്യൂറോ ,വൃക്ക ,കരൾ തുടങ്ങി 100 കണക്കിനു രോഗികൾ ആണ് പരിശോധനകൾക്കായി ദിവസവും തലസ്ഥാനത്തുള്ള ആർസിസി യിലും ശ്രീ ചിത്രയിലും മറ്റ് ആശുപത്രികളിലെല്ലാമായി എത്തുന്നത്. മേൽപറഞ്ഞ അസുഖങ്ങൾ കാരണം രോഗികൾ ശാരീരികമായി അങ്ങയറ്റം അവശത അനുഭവിക്കുന്നവരാണ്. പ്രാഥമിക കർമ്മങ്ങൾക്കു പോലും വളരെയധികം സമയം വേണ്ടി വരുന്നവരാണ്. ഇവർക്ക് വന്ദേഭാരത് ഏറെ ഉപകാരപ്രദമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരു ദീർഘദൂര ട്രെയിൻ യാത്രയ്ക്കിടെ തനിക്കുണ്ടായ ഒരു അനുഭവം പങ്കുവച്ചാണ് അദ്ദേഹം വന്ദേഭാരതിനെ കുറിച്ച് വാചാലനായത്. ഏറെ സമയം എടുക്കുന്ന ട്രെയിൻ യാത്രയിൽ ഗുരുത രോഗം ബാധിച്ച മകന്റെ ചികിത്സാർത്ഥം തിരുവനന്തപുരത്ത് പോയി വടക്കൻ കേരളത്തിലേക്ക് മടങ്ങുന്നതിനിടെ ഒരമ്മ അനുഭവിച്ച ബുദ്ധിമുട്ടാണ് അദ്ദേഹം ഓർത്തത്.
കോച്ചിലെ ഡിജിറ്റൽ ഡിസ്‌പ്ലേയിൽ യിൽ നമസ്‌തേ വന്ദേഭാരത്’ എന്നു തെളിഞ്ഞ് നിമിഷങ്ങൾ കൊണ്ട് 100. കിലോമീറ്റർ വേഗതയിൽ വെളുത്ത പടക്കുതിരയെ പോലെ വന്ദേ ഭാരത് കുതിച്ചു പാഞ്ഞപ്പോൾ തന്റെ കണ്ണുകൾ അറിയാതെ നിറഞ്ഞു പോയെന്ന് അദ്ദേഹം പറഞ്ഞു.
Discussion about this post