ബംഗലൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിഷപ്പാമ്പ് എന്ന് വിശേഷിപ്പിച്ച് കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. കർണാടക തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കലബുർഗിയിൽ നടന്ന യോഗത്തിൽ സംസാരിക്കവെയായിരുന്നു കോൺഗ്രസ് അദ്ധ്യക്ഷന്റെ വിദ്വേഷ പരാമർശം.
‘പ്രധാനമന്ത്രി മോദി ഒരു വിഷപ്പാമ്പിനെ പോലെയാണ്. ചില പാമ്പുകൾക്ക് വിഷമുണ്ടോ ഇല്ലയോ എന്ന് നമുക്ക് സംശയം തോന്നും. എന്നാൽ വിഷമുണ്ടോ എന്നറിയാൻ നിങ്ങൾ ഒന്ന് നക്കി നോക്കിയാൽ മതി, അപ്പോൾ തന്നെ നിങ്ങൾ മരിക്കും.‘ ഇതായിരുന്നു ഖാർഗെയുടെ വാക്കുകൾ. ഖാർഗെയുടെ പരാമർശത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി ബിജെപി രംഗത്ത് വന്നു.
പ്രധാനമന്ത്രിക്കെതിരെ ഇതാദ്യമായല്ല ഖാർഗെ വിദ്വേഷ പരാമർശം നടത്തുന്നത്. 2022ലെ ഗുജറാത്ത് തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ഖാർഗെ പ്രധാനമന്ത്രിയെ രാക്ഷസ രാജാവായ രാവണനോട് ഉപമിച്ചിരുന്നു.
എന്നാൽ, കോൺഗ്രസിന്റെ ഇത്തരം പരാമർശങ്ങൾ അവർക്ക് തന്നെ വിനയായിട്ടുണ്ടെന്നതാണ് സമീപകാല ചരിത്രം. കഴിഞ്ഞ ഗുജറാത്ത് തിരഞ്ഞെടുപ്പിൽ റെക്കോർഡ് ഭൂരിപക്ഷത്തിനായിരുന്നു ബിജെപി കോൺഗ്രസിനെ പരാജയപ്പെടുത്തിയത്. 2007ൽ അന്നത്തെ ഗുജറാത്ത് പ്രധാനമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ അന്നത്തെ കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി ‘മരണത്തിന്റെ വ്യാപാരി‘ എന്ന് സംബോധന ചെയ്തിരുന്നു. പിന്നീട് ഒരിക്കലും കോൺഗ്രസിന് മോദിക്ക് മുന്നിൽ പിടിച്ചു നിൽക്കാൻ സാധിച്ചിട്ടില്ല.
Discussion about this post