തിരുവനന്തപുരം: പോലീസ് സേനയുടെ വാഹനങ്ങൾ കടുത്ത ഇന്ധന പ്രതിസന്ധി നേരിടുന്നു. ഒന്നരക്കോടി രൂപ കുടിശ്ശിക വന്നതോടെ പോലീസിനുള്ള ഇന്ധന വിരണം ഇന്ധന കമ്പനി നിർത്തി വച്ചിരുന്നു. ഇന്ധനം വാങ്ങാൻ കഴിയാതെ വന്നതോടെ കടം വാങ്ങാൻ തയ്യാറുള്ള പമ്പുടമകളുടെ ലിസ്റ്റ് ആവശ്യപ്പെട്ട് പോലീസ് ആസ്ഥാനത്ത് നിന്ന് യൂണിറ്റ് മോധാവിമാർക്ക് കത്തു നൽകി.
യൂണിറ്റിലെ വാഹനങ്ങളുടെ എണ്ണം, വാഹനങ്ങളുടെ ഒരു മാസത്തെ ശരാശരി ഇന്ധന ഉപയോഗം, അതിന് ആവശ്യമായ തുക എന്നിവ നൽകാൻ കത്തിൽ നിർദേശിക്കുന്നുണ്ട്.വാഹനത്തിൽ ഇന്ധനം നിറയ്ക്കുന്നതിനു വേണ്ടിവരുന്ന ഇന്ധന അഡ്വാൻസ് തുകയും ഡീസലാണോ, പെട്രോളാണോ എന്നും കൃത്യമായി രേഖപ്പെടുത്തണം. തലസ്ഥാനത്തെ പോലീസ് പമ്പ് നിലനിർത്തുന്നതിന്റെ ആവശ്യകതയും അതിലുള്ള അഭിപ്രായവും രേഖപ്പെടുത്തണമെന്നും നിർദ്ദേശമുണ്ട്.
ഇന്ധനം കടമായി തരാൻ തയാറുള്ള പമ്പുടമകളുമായി കരാറിൽ ഏർപ്പെടുന്നതിനും റിപ്പോർട്ട് സമർപ്പിക്കുന്നതിനും ആവശ്യമായ സമയം അറിയിക്കണം.
സാമ്പത്തിക പ്രതിസന്ധി പോലീസിന്റെ പ്രവർത്തനങ്ങളെയും ബാധിക്കുന്നതിന് തെളിവാണീ കടം വാങ്ങലെന്ന ആക്ഷേപം ഇതിനോടകം ഉയർന്നു കഴിഞ്ഞു.
Discussion about this post