ലക്‌നൗ: കൊല്ലപ്പെട്ട കൊടും കുറ്റവാളി അതീഖ് അഹമ്മദിന്റെ ക്രിമിനലുകളായ മക്കൾക്കെതിരെയും ശക്തമായ നടപടികൾ സ്വീകരിച്ച് യുപി പോലീസ്. പ്രമുഖ ബിൽഡറുടെ പരാതിയിൽ ഇവർക്കെതിരെ പോലീസ് കേസ് എടുത്തു. മക്കളായ ഉമർ, അലി എന്നിവർക്കെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.
നിലവിൽ മറ്റൊരു കേസുമായി ബന്ധപ്പെട്ട് ജയിൽവാസം അനുഭവിക്കുന്ന ഇവർക്കെതിരെ വധ ശ്രമത്തിനാണ് കേസ് എടുത്തിട്ടുള്ളത്. 2006 ലെ സംഭവവുമായി ബന്ധപ്പെട്ടണ് ബിൽഡറും പ്രയാഗ്‌രാജ് സ്വദേശിയുമായ മുഹമ്മദ് പരാതി നൽകിയത്. മുഹമ്മദിന്റെ ഏക്കറു കണക്കിന് സ്ഥലം അതീഖ് അഹമ്മദും സഹോദരനും ചേർന്ന് ആ കാലയളവിൽ കയ്യേറിയിരുന്നു. ഇത് വിട്ട് കിട്ടണമെങ്കിൽ 20 കോടിയോളം രൂപ നൽകണം എന്നായിരുന്നു അതീഖ് ബിൽഡറോട് പറഞ്ഞിരുന്നത്.
എന്നാൽ ഇത്രയും തുക നൽകാനില്ലാത്തതിനാൽ മുഹമ്മദ് പ്രതിസന്ധിയിലായി. ഇതോടെ ഇയാൾ ലക്‌നൗവിലേക്ക് നാടുവിട്ടു. ഇവിടെയെത്തി അതീഖിന്റെ സംഘം മുഹമ്മദിനെ ഭീഷണിപ്പെടുത്തുകയായിരുന്നു. പിന്നീട് ഈ ഭൂമി അതീഖ് അലിയുടെയും ഉമറിന്റെയും പേരിലേക്ക് മാറ്റി. ഇത് തനിക്ക് തിരികെ കിട്ടണമെന്നും മുഹമ്മദിന്റെ പരാതിയിൽ ആവശ്യപ്പെടുന്നു.
Discussion about this post