തിരുവനന്തപുരം: 90 കാരിയായ അമ്മായി അമ്മയെ ക്രൂരമായി മർദ്ദിച്ച് മരുമകൾ. തിരുവനന്തപുരത്താണ് സംഭവം. വിഴിഞ്ഞം തെരുവിൽ കൃഷ്ണമ്മക്കാണ് മർദനമേറ്റത്. ഇവരുടെ ഇളയ മകന്റെ ഭാര്യ വിഴിഞ്ഞം തെരുവ് പുതുവൽ വീട്ടിൽ സന്ധ്യ(41)യാണ് മർദ്ദിച്ചത്.
ചെടിക്കമ്പ് മുറിച്ച് മുയിലിന് തീറ്റയായി നൽകിയതാണ് മർദ്ദനത്തിന് കാരണമായത്. വൃദ്ധയെ മർദ്ദിക്കുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു.മൂത്ത മകൻ വിജയമൂർത്തിയുടെ പരാതിയിലാണ് കേസ്.
ആദ്യം വീട്ടു മുറ്റത്തു വച്ചും പിന്നീട് വീടിനുള്ളിലും കൃഷ്ണമ്മയെ മർദ്ദിച്ചിരുന്നു. മുൻപും വയോധികയെ ഇവർ മർദിക്കാറുണ്ടെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.
Discussion about this post