പാലക്കാട്; കരിമ്പുഴ പുഴയിലെ പാറക്കടവിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. ശ്രീകൃഷ്ണപുരം സർക്കാർ എഞ്ചിനീയറിംഗ് കോളേജിലെ നാലാം വർഷ ഇലട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് വിദ്യാർത്ഥികളായ കടമ്പഴിപ്പുറം ആലങ്ങാട് ചെരിപ്പുറത്ത് വീട്ടിൽ ഹൈദ്രോസിന്റെയും നബീസത്തുൽ മുസിയയുടെയും മകൻ ഫഹദ് (21), കൊല്ലങ്കോട് നെൽമണി എൽപി സ്‌കൂളിനു സമീപം താമസിക്കുന്ന കറുപ്പു സ്വാമിയുടെയും ബേബിയുടെയും മകൻ ആദർശ് (24) എന്നിവരാണ് മരിച്ചത്.
ഇന്ന് വൈകുന്നേരത്തോടെയായിരുന്നു അപകടം. 15 ഓളം സഹപാഠികൾക്കൊപ്പമാണ് ആദർശും ഫഹദും പുഴയിൽ കുളിക്കാനെത്തിയത്. പുഴയിലിറങ്ങിയ ഫഹദ് ഒഴുക്കിൽപ്പെടുകയായിരുന്നു. ഫഹദിനെ രക്ഷിക്കാൻ ആദർശ് ശ്രമിക്കുന്നതിനിടെ ഇരുവരും മുങ്ങിത്താണു.
കരിമ്പുഴ ട്രോമാ കെയർ വളണ്ടിയർമാരും പ്രദേശവാസികളും ചേർന്നാണ് ഇരുവരെയും കരക്കെത്തിച്ചത്. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ഇരുവരും മരണത്തിന് കീഴടങ്ങുകയായിരുന്നു. മൃതദേഹങ്ങൾ മണ്ണാർക്കാട്ടെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Discussion about this post