കാസർകോട് : മുൻ വിജിലൻസ് ഡിവൈഎസ്പി വി.മധുസൂദനെതിരെ പീഡന ശ്രമത്തിന് കേസ്. കൊല്ലം സ്വദേശിയായ യുവതിയുടെ പരാതിയിലാണ് കേസ്. ബേക്കൽ പോലീസാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
ഹോട്ടൽ മുറിയിൽ വെച്ച് മദ്യം നൽകി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ചാണ് യുവതി പരാതി നൽകിയത്. ഹ്രസ്വ ചിത്രത്തിൽ അഭിനയിക്കാനാണ് യുവതി കാസർകോടെത്തിയത്. തൃക്കരിപ്പൂർ സ്വദേശിയായ വി. മധുസൂദനൻ സിനിമ താരം കൂടിയാണ്.
Discussion about this post