Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Sports
Cricket

അടിച്ചു തകർത്ത് യശസ്വി; പക്ഷെ വിജയം തട്ടിപ്പറിച്ച് ടിം ഡേവിഡ്; രാജസ്ഥാനെതിരെ അവിശ്വസനീയ ജയവുമായി മുംബൈ

by Brave India Desk
May 1, 2023, 01:31 am IST
in Cricket
Share on Facebook
Tweet
WhatsApp
Telegram

മുംബൈ; രക്ഷകന്റെ രൂപത്തിൽ ടിം ഡേവിഡ് മൈതാനത്ത് ചിറക് വിരിച്ചിറങ്ങിയപ്പോൾ മുംബൈ ഇന്ത്യൻസ് തിരിച്ചുപിടിച്ചത് കൈവിട്ടുപോകുമെന്ന് കരുതിയ വിജയം. രാജസ്ഥാൻ റോയൽസിനെതിരെ ആറ് വിക്കറ്റ് വിജയമാണ് മുംബൈ നേടിയത്. അവസാന ഓവറിൽ വിജയിക്കാൻ 17 റൺസ് വേണ്ടിയിരുന്ന മുംബൈയ്ക്ക് വേണ്ടി മൂന്ന് സിക്‌സറുകൾ അടുപ്പിച്ച് പറത്തിയാണ് ടിം ഡേവിഡ് അവിശ്വസനീയ വിജയം നൽകിയത്.

ജാസൺ ഹോൾഡർ ആയിരുന്നു രാജസ്ഥാന് വേണ്ടി അവസാന ഓവർ എറിയാൻ എത്തിയത്. ആദ്യ പന്ത് വൈഡ് ഫുൾടോസ് ആയിരുന്നു. കൃത്യമായി ടിം ഡേവിഡ് ഗാലറിയിലെത്തിച്ചു. അടുത്ത രണ്ട് പന്തുകളിലും അക്രമം ആവർത്തിച്ചതോടെ അവസാന ഓവറിൽ യാതൊരു സമ്മർദ്ദവുമില്ലാതെ മുംബൈ ജയിച്ചുകയറി. 14 പന്തിൽ നിന്ന് പുറത്താകാതെ 45 റൺസാണ് ടിം ഡേവിഡ് നേടിയത്. ഡേവിഡിന്റെ തകർപ്പൻ പ്രകടനം ഇല്ലായിരുന്നുവെങ്കിൽ മുംബൈയുടെ വിജയം പ്രവചനാതീതമാകുമായിരുന്നു.

Stories you may like

2027 ൽ അത് സംഭവിക്കും, ഇനി നിങ്ങൾ ആ കാഴ്ച്ച കാണില്ല; വമ്പൻ വെളിപ്പെടുത്തലുമായി വിരാട് കോഹ്‌ലി

വിരാടിനോട് ചോദിക്കൂ, രോഹിത്തിൽ നിന്ന് പഠിക്കൂ’; യുവതാരങ്ങൾക്ക് പുതിയ ദൗത്യവുമായി ഇന്ത്യ

213 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ മുംബൈ ഇന്ത്യൻസിന് തുടക്കത്തിൽ തന്നെ ക്യാപ്റ്റൻ രോഹിത് ശർമ്മയെ നഷ്ടമായി (5 പന്തിൽ 3 റൺസ്). 55 റൺസെടുത്ത സൂര്യകുമാർ യാദവും 26 പന്തിൽ 44 റൺസെടുത്ത കാമറൂൺ ഗ്രീനുമാണ് മുംബൈയെ വിജയതീരത്തെത്തിക്കാൻ ആദ്യം പരിശ്രമിച്ചത്. 21 പന്തിൽ നിന്ന് പുറത്താകാതെ 29 റൺസെടുത്ത തിലക് വർമയും വിജയശിൽപിയായ ടിം ഡേവിഡിന് മികച്ച പിന്തുണ നൽകി.

മുംബൈയുടെ അപ്രതീക്ഷിത വിജയത്തിൽ രാജസ്ഥാൻ റോയൽസ് താരം യശസ്വി ജയ്‌സ്വാൾ നേടിയ സെഞ്ച്വറിയാണ് മുങ്ങിപ്പോയത്. 62 പന്തുകളിൽ നിന്ന് 124 റൺസാണ് ജയ്‌സ്വാൾ അടിച്ചെടുത്തത്. ഐപിഎലിൽ ഒരു അൺക്യാപ്ഡ് പ്ലെയർ നേടുന്ന ഏറ്റവും ഉയർന്ന സ്‌കോറാണിത്. എട്ട് സിക്‌സറുകളും 16 ഫോറുകളും ഉൾപ്പെടെ ആയിരുന്നു ജയ്‌സ്വാളിന്റെ പ്രകടനം.

ജയ്‌സ്വാളിന്റെ ഒറ്റയാൾ പോരാട്ടം ഒഴിച്ചുനിർത്തിയാൽ രാജസ്ഥാൻ നിരയിൽ ആർക്കും തിളങ്ങാൻ കഴിഞ്ഞില്ല. 10 പന്തിൽ 14 റൺസെടുത്ത് സഞ്ജുവും 19 പന്തിൽ 18 റൺസെടുത്ത് ജോസ് ബട്‌ലറും പുറത്തായി. മുംബൈയ്ക്ക് വേണ്ടി അർഷാദ് ഖാൻ മൂന്ന് വിക്കറ്റുകളും പീയൂഷ് ചൗള രണ്ട് വിക്കറ്റുകളും നേടി.

Tags: Yashasvi Jaiswaliplrajasthan royalsmumbai indians
Share1
Tweet
Send
Share

Latest stories from this section

ക്രിക്കറ്റ് മൈതാനത്തിന് പുറത്തും സഞ്ജുവിന്റെ ‘ഫ്രണ്ട് ഫുട്’ ഷോട്ട്; ലിംഗസമത്വത്തിനായി താരം; എല്ലാവർക്കും തുല്യ അവസരം വേണം

ക്രിക്കറ്റ് മൈതാനത്തിന് പുറത്തും സഞ്ജുവിന്റെ ‘ഫ്രണ്ട് ഫുട്’ ഷോട്ട്; ലിംഗസമത്വത്തിനായി താരം; എല്ലാവർക്കും തുല്യ അവസരം വേണം

കോഹ്‌ലിയും രോഹിത്തും വിരമിച്ചു, പക്ഷേ ക്രിക്കറ്റിന് ഒന്നും സംഭവിച്ചില്ല ; അവർക്ക് വേണ്ടിയല്ല ആളുകൾ കളി കാണുന്നത്: വീരേന്ദർ സെവാഗ്

കോഹ്‌ലിയും രോഹിത്തും വിരമിച്ചു, പക്ഷേ ക്രിക്കറ്റിന് ഒന്നും സംഭവിച്ചില്ല ; അവർക്ക് വേണ്ടിയല്ല ആളുകൾ കളി കാണുന്നത്: വീരേന്ദർ സെവാഗ്

ഏഷ്യൻ ഗെയിംസ്: പതിനായിരം മീറ്ററിൽ ചരിത്രനേട്ടവുമായി ഗുൽവീർ സിംഗ്; ഇന്ത്യയ്ക്ക് വെള്ളി തിളക്കം

ഏഷ്യൻ ഗെയിംസ്: പതിനായിരം മീറ്ററിൽ ചരിത്രനേട്ടവുമായി ഗുൽവീർ സിംഗ്; ഇന്ത്യയ്ക്ക് വെള്ളി തിളക്കം

ഇതെന്ത് സിക്സ്, പന്ത് ബൗണ്ടറി കണ്ടതേയില്ല; ഇങ്ങനെയും ആറ് റൺസ് നേടാം

ഇതെന്ത് സിക്സ്, പന്ത് ബൗണ്ടറി കണ്ടതേയില്ല; ഇങ്ങനെയും ആറ് റൺസ് നേടാം

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies