പാലക്കാട്: കേരളശ്ശേരിയിൽ വീടിനുള്ളിൽ സ്‌ഫോടനം. ഒരാൾ മരിച്ചു. ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു സംഭവം. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.
കേരളശ്ശേരി സ്വദേശി അബ്ദുൾ റസാഖിന്റെ വീട്ടിലാണ് സ്‌ഫോടനം ഉണ്ടായത്. ഇതിന് സമീപമായി പടക്ക നിർമ്മാണ സാമഗ്രികൾ സൂക്ഷിച്ചിരുന്ന ഒരു ചായ്പും സ്ഥിതി ചെയ്യുന്നുണ്ട്. ഇവിടെയാണ് സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തിൽ ശരീരം ചിന്നിചിതറി. ഇതോടെയാണ് തിരിച്ചറിയാനുള്ള ശ്രമം ദുഷ്‌കരമായത്. ശരീരഭാഗങ്ങൾ ആശുപത്രിയിലേക്ക് മാറ്റി.
എങ്ങനെയാണ് സ്‌ഫോടനം ഉണ്ടായത് എന്ന കാര്യം വ്യക്തമല്ല. സംഭവ ശേഷം റസാഖ് ഒളിവിൽ പോയിരിക്കുകയാണ്. പ്രദേശത്ത് പടക്കകട നടത്തിവരികയാണ് ഇയാൾ. സ്‌ഫോടനത്തിൽ റസാഖിന്റെ വീട് പൂർണമായും തകർന്നു.
Discussion about this post