ന്യൂഡൽഹി : ”ദ കേരള സ്റ്റോറി” എന്ന ചിത്രം നിരോധിക്കുന്നതിന് സിപിഎം എതിരാണെന്ന് പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഈ സിനിമയുടെ കാര്യം കോടതി തീരുമാനിക്കും. എന്നാൽ യഥാർത്ഥ കേരള സ്‌റ്റോറി ”ദ കേരള സ്‌റ്റോറി” സിനിമയല്ല എന്നും യെച്ചൂരി പറഞ്ഞു.
ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച സാങ്കേതിക സംവിധാനങ്ങളും അടിസ്ഥാന സൗകര്യങ്ങളുമുള്ള നാടാണ് കേരളം. കേരളത്തിന്റെ മതസൗഹാർദം തകർക്കുകയാണ് കേരള സ്റ്റോറിയുടെ ലക്ഷ്യം. കേരളത്തിലെ ജനങ്ങൾ ഇത്തരം വിഭജനരാഷ്ട്രീയത്തെ എതിർത്തവരാണ്.
ഇത്തരം സിനിമകൾക്ക് യാഥാർഥ്യവുമായി ബന്ധമില്ല. സിനിമ നിരോധനത്തിന് സിപിഎം എതിരാണ്. ഈ സിനിമയുടെ കാര്യം കോടതി തീരുമാനിക്കുമെന്നും യെച്ചൂരി കൂട്ടിച്ചേർത്തു.
Discussion about this post