ഗാസ: ഹമാസിന്റെ ഭീകര താവളങ്ങൾക്ക് നേരെ റോക്കറ്റുകൾ വർഷിച്ച് ഇസ്രായേൽ. ബുധനാഴ്ച പുലർച്ചെയോടെയായിരുന്നു ഗാസയിലെ ഹമാസ് ഭീകര താവളങ്ങൾക്ക് നേരെ ആക്രമണം ഉണ്ടായത്. ആക്രമണത്തിലെ ആൾ നാശം സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
കഴിഞ്ഞ ദിവസം പലസ്തീൻ ഡിഫൻസ് ഫോഴ്‌സ് ഇസ്രായേലിലെ പൗരന്മാർക്ക് നേരെ വ്യോമാക്രമണം നടത്തിയിരുന്നു. ഇതിന് മറുപടിയെന്നോണമായിരുന്നു ഇന്ന് പുലർച്ചെ റോക്കറ്റ് ആക്രമണം നടത്തിയത്. ഗാസയുടെ വിവിധ മേഖലകളിൽ റോക്കറ്റ് പതിച്ചതായി അധികൃതർ വ്യക്തമാക്കി. 12 ഓളം റോക്കറ്റുകളാണ് ഹമാസ് ഭീകര കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രായേൽ തൊടുത്തത്.
ഇസ്രായേലിലെ ജയിലിൽ നിരാഹാര സമരത്തെ തുടർന്ന് പലസ്തീൻ കുറ്റവാളി മരിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു ഗാസ ഇസ്രായേലിൽ ആക്രമണം നടത്തിയത്. ഷെയ്ഖ് ഖാദർ അദ്‌നാൻ ആണ് നിരാഹാര സമരത്തെ തുടർന്ന് മരിച്ചത്. പലസ്തീന്റെ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റെന്നാണ് ഇസ്രായേൽ വൃത്തങ്ങൾ അറിയിക്കുന്നത്.
Discussion about this post