തിരുവനന്തപുരം: കക്കുകളി നിരോധിക്കണമെന്ന ബിഷപ്പുമാരുടെ ആവശ്യത്തെ കേരള കോൺഗ്രസ് അനുകൂലിക്കുന്നുണ്ടോ എന്ന് കേരള കോൺഗ്രസ്സ് (എം) വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ.
കേരള സ്റ്റോറിയെപ്പറ്റിയുള്ള രണ്ട് കേരള കോൺഗ്രസുകളുടെയും അഭിപ്രായം വ്യക്തമാക്കേണ്ടതാണ്.ആറാം തിരുമുറിവിനെ തിരെ പടപൊരുതി ജയിച്ച കേരളാ കോൺഗ്രസ്സുകളുടെ നിഴൽ പോലും ഇന്ന് ദൃശ്യമല്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വല്യേട്ടൻമാരുടെ മുന്നിൻ മുട്ടുമടക്കി പഞ്ചപുഛമടക്കി നിൽക്കുന്ന കേരളാ കോൺഗ്രസ്സുകൾ അവർ പ്രതിനിധാനം ചെയ്യുന്നു എന്ന് അവകാശപ്പെടുന്ന ജനവിഭാഗത്തെ വഞ്ചിക്കുകയാണ് ചെയ്യുന്നതെന്ന് അദ്ദേഹം വിമർശിച്ചു.
അതേസമയം കക്കുകളി നാടകത്തിന് പ്രദര്‍ശനാനുമതി നിഷേധിക്കണമെന്ന് ഓര്‍ത്തഡോക്സ് സഭ ആവശ്യപ്പെട്ടു. ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ മതസൗഹാര്‍ദം തകര്‍ക്കാനാണ് ശ്രമമെന്നും മനുഷ്യനെ ഒന്നിപ്പിക്കേണ്ട കല ഭിന്നിപ്പിക്കാനുള്ള മാര്‍ഗമാക്കി ഉപയോഗിക്കരുതെന്നും സഭാ സെക്രട്ടറി ബിജു ഉമ്മന്‍ പറഞ്ഞു.
നാടകത്തിലെ പരാമര്‍ശങ്ങള്‍ സഭയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീ സമൂഹത്തെ ഒന്നടങ്കം ആക്ഷേപിക്കുന്നതായും ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ വിശ്വാസങ്ങള്‍ക്കെതിരെയുള്ള കടന്നുകയറ്റമാണ് നാടകത്തിലൂടെ അവതരിപ്പിക്കുന്നതെന്നും ചൂണ്ടിക്കാണിച്ചാണ് ക്രൈസ്തവ സഭകള്‍ നാടകത്തിനെതിരെ രംഗത്തെത്തിയത്.
Discussion about this post