ന്യൂഡൽഹി : പിന്നോക്ക വിഭാഗത്തെ അപകീർത്തിപ്പെടുത്തിയ കേസിൽ രാഹുൽ ഗാന്ധി നേരിട്ട് ഹാജരാകണമെന്ന് റാഞ്ചി കോടതി. ഇളവ് തേടിക്കൊണ്ട് രാഹുൽ സമർപ്പിച്ച ഹർജി കോടതി തള്ളി. കർണാടകയിലെ കോലാറിൽ നടത്തിയ വിവാദ പ്രസ്താവയിൽ അഭിഭാഷകനായ പ്രദീപ് മോദി എന്നയാൾ നൽകിയ പരാതിയിലാണ് കോടതി നിർദ്ദേശം പുറപ്പെടുവിച്ചത്.
അപകീർത്തി കേസിൽ രാഹുൽ ഗാന്ധി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ സൂറത്ത് കോടതി രണ്ട് വർഷം തടവിന് ശിക്ഷിച്ചിരുന്നു.ഇതേ തുടർന്ന് രാഹുൽ ഗാന്ധിയെ പാർലമെന്റിൽ നിന്ന് അയോഗ്യനാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് റാഞ്ചി കോടതിയുടെ നടപടി.
2019ൽ കർണാടകയിലെ കോലാറിൽ നടന്ന ഒരു പൊതു റാലിക്കിടെയാണ് രാഹുൽ ഗാന്ധി പിന്നോക്ക വിഭാദത്തെ അധിക്ഷേപിച്ചത്. എല്ലാ കള്ളന്മാർക്കും എങ്ങനെയാണ് മോദി എന്ന പേര് ഉണ്ടായത് എന്നും രാഹുൽ പറഞ്ഞിരുന്നു
Discussion about this post