തൃശൂർ : തൃശൂരിൽ വയറിളക്കം ബാധിച്ച് 13 വയസുകാരൻ മരിച്ചു. കൊട്ടാരത്തുവീട്ടിൽ അനസിന്റെ മകൻ ഹമദാനാണ് മരിച്ചത്. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഭക്ഷ്യവിഷബാധയെ തുടർന്നാണ് മരണം എന്ന് കുടുംബം പരാതിപ്പെട്ടു.
കഴിഞ്ഞ രണ്ടാം തീയതി കുടുംബവുമൊത്ത് ഹമദാൻ വാഗമണ്ണിലേക്ക് വിനോദയാത്ര പോയിരുന്നു. അവിടെ നിന്ന് തിരിച്ചുവരുന്നതിനിടെ ബിരിയാണി ഉൾപ്പെടെയുള്ള ഭക്ഷണം കഴിച്ചു. ഇതിന് പിന്നാലെ പനി, ഛർദി, വയറിളക്കം എന്നിവ അനുഭവപ്പെടുകയായിരുന്നു.
ഹമദാനെയും സുഹൃത്തുക്കളായ മൂന്നുപേരെയും തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്നാണ് ഹമദാൻ മരിച്ചത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി.
Discussion about this post