കൊച്ചി: മലപ്പുറത്ത് നാല് യുവാക്കളെ എംഡിഎംഎയുമായി പിടികൂടി, പിന്നീട് നടത്തിയ ലാബ് ടെസ്റ്റിൽ മയക്കുമരുന്ന് അല്ലെന്ന് തെളിഞ്ഞ സംഭവത്തിൽ പ്രതികരണവുമായി ഉണ്ണി മുകുന്ദൻ. തന്റെ ഷെഫീഖിന്റെ സന്തോഷം എന്ന സിനിമയിലെ കഥയോട് സമാനമായ സംഭവമാണ് ഇപ്പോൾ നടന്നിരിക്കുന്നത് എന്ന് ഉണ്ണി മുകുന്ദൻ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു ഉണ്ണി മുകുന്ദന്റെ പ്രതികരണം.
ഗൾഫിൽനിന്നു സമ്മാനമായി നൽകിയ പുകവലിക്കുന്ന ഉപകരണം മൂലം പൊലീസ് അറസ്റ്റ് ചെയ്ത് ജീവിതം മാറി മറിയുന്ന ഷഫീഖ് എന്ന യുവാവിന്റെ കഥയായിരുന്നു ‘ഷഫീക്കിന്റെ സന്തോഷം’ എന്ന സിനിമ പറഞ്ഞത്. ഇപ്പോൾ സിനിമയിലെ സംഭവം യഥാർഥത്തിൽ നടന്നതിന്റെ ആശ്ചര്യത്തിലാണ് ചിത്രത്തിൽ നായകനായി അഭിനയിച്ച ഉണ്ണി മുകുന്ദൻ. തന്റെ സിനിമയുടെ സ്റ്റോറി ലൈൻ പോലെയാണ് സംഭവമെന്നും ഇതിൽ അകപ്പെട്ട യുവാക്കൾക്ക് നല്ലൊരു ജീവിതം ആശംസിക്കുന്നുവെന്നും ഉണ്ണി മുകുന്ദൻ പ്രതികരിച്ചു.
എംഡിഎംഎയല്ല, അറബിയുടെ കുന്തിരിക്കം!;ഗൾഫിലെ ജോലി പോയി, ഭാര്യ ഉപേക്ഷിച്ചു, 88 ദിവസം ജയിലിൽ; പിടിച്ചെടുത്ത ‘ലഹരി മരുന്ന്’ 3ാമതും പരിശോധിക്കാനൊരുങ്ങി പോലീസ്
”പോലീസ് പിടികൂടിയാൽ ആളുകളുടെ ജീവിതം ഇതുപോലെ മാറി മറിയുമോ എന്ന് ഷെഫീക്കിന്റെ സന്തോഷം റിലീസ് ചെയ്തപ്പോൾ കുറച്ചുപേർ ചോദിച്ചിരുന്നു. ഞാൻ അതെ എന്നു പറഞ്ഞു. ലഹരിമരുന്ന് കൈവശം വച്ചെന്ന് സംശയിച്ച് പോലീസ് പിടികൂടിയ യഥാർഥ ജീവിതത്തിലെ ഷഫീഖിനെയും സുഹൃത്തുക്കളെയും കുറിച്ചാണ് ഈ വാർത്താ ലിങ്ക്, എന്നാൽ ലാബ് പരിശോധനാ ഫലം നെഗറ്റീവായതിനാൽ പിന്നീട് വിട്ടയച്ചു. ഇത് എന്റെ സിനിമയുടെ കഥാ സന്ദർഭം പോലെ തോന്നാം, ഇത് യഥാർഥത്തിൽ കുറച്ചു മാസങ്ങൾക്കു മുൻപു നടന്നതാണ്. ഷഫീഖിനും സുഹൃത്തുക്കൾക്കും എന്റെ ഹൃദയംഗമമായ ആശംസകൾ, ഒപ്പം നിങ്ങളുടെ മുന്നോട്ടുള്ള ജീവിതത്തിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു.”ഉണ്ണി മുകുന്ദൻ പറഞ്ഞു.
Discussion about this post