തിരുവനന്തപുരം: വേനലവധി ക്ലാസുകൾ പൂർണ്ണമായി നിരോധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്. എൽ.പി മുതൽ ഹയർ സെക്കൻഡറി വരെയുള്ള എല്ലാ സ്‌കൂളുകളിലും നിരോധന ബാധകമാണ്.
സിബിഎസ്ഇ സ്‌കൂളുകൾക്കും ഉത്തരവ് ബാധകമെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. ഉത്തരവ് നടപ്പാക്കുന്നുണ്ടോയെന്ന് ഉറപ്പാക്കാൻ ജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് നിർദേശം നൽകി .
വേനലവധിക്ക് കുട്ടികളെ പഠനത്തിനും പഠന ക്യാംമ്പുകൾക്കും നിർബന്ധിക്കരുതെന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്. പൊതുവിദ്യാഭ്യാസ ഡയറക്ടർ മറ്റു തരത്തിലുള്ള ഉത്തരവുകൾ പുറപ്പെടുവിക്കാത്തപക്ഷം സ്‌കൂളുകൾ മാർച്ച് മാസത്തെ അവസാന പ്രവൃത്തിദിനത്തിൽ അടയ്‌ക്കേണ്ടതും ജൂൺമാസത്തെ ആദ്യ പ്രവൃത്തി ദിനത്തിൽ തുറക്കേണ്ടതുമാണ്. ഈ വിഷയത്തിൽ അതത് അധ്യയന വർഷത്തേക്ക് സ്‌കൂൾ കലണ്ടർ പൊതുവിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിക്കുന്നുമുണ്ട്.
Discussion about this post