രാജ്യാന്തര വേദിയിൽ യുക്രെയ്‌ന്റെ പതാക തട്ടിപ്പറിച്ചോടിയ റഷ്യൻ പ്രതിനിധിയെ ഓടിച്ചിട്ട് തല്ലുന്ന യുക്രെയ്ൻ എംപിയുടെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നു. തുർക്കിയുടെ തലസ്ഥാനമായ അങ്കാറയിൽ നടന്ന ബ്ലാക്ക് സീ ഇക്കണോമിക് കമ്മ്യൂണിറ്റിയുടെ 61ാമത് പാർലമെന്ററി സമ്മേളനത്തിലാണ് സംഭവം. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
യുക്രെയ്ൻ എംപി ഒലെക്‌സാണ്ടർ മാരിക്കോവ്‌സ്‌കിയുടെ കയ്യിൽ നിന്നും റഷ്യൻ പ്രതിനിധി യുക്രെയ്ൻ പതാക തട്ടിപ്പറിക്കുന്നതായി ദൃശ്യങ്ങളിൽ കാണാം. ഉടനെ തന്നെ യുക്രെയ്ൻ എംപി റഷ്യൻ പ്രതിനിധിയെ പിന്തുടർന്നെത്തി അടിക്കുകയും റഷ്യൻ പതാക തിരികെ വാങ്ങുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. ചടങ്ങിനെത്തിയ ആളുകളാണ് ഇരുവരേയും പിടിച്ചു മാറ്റുന്നത്.
റഷ്യൻ പ്രതിനിധിയുടെ പേരുവിവരങ്ങൾ ലഭ്യമായിട്ടില്ല. 30 വർഷം മുൻപ് ആരംഭിച്ച ബ്ലാക്ക് സീ ഇക്കണോമിക് കമ്മ്യൂണിറ്റിയിൽ റഷ്യയും യുക്രൈയ്‌നും അംഗങ്ങളാണ്. മേഖലയിലെ സമാധാനത്തിനും സുസ്ഥിരതയും വികസനത്തിനുമാണ് ഈ രാജ്യാന്തര സമ്മേളനം സംഘടിപ്പിക്കുന്നത്.
https://twitter.com/officejjsmart/status/1654169241237454876













Discussion about this post