പാലക്കാട്: ട്രാൻസ്മാൻ പ്രവീൺ നാഥിന്റെ ആത്മഹത്യയ്ക്ക് പിന്നിൽ പങ്കാളി റിഷാന ഐഷുവാണെന്ന ആരോപണവുമായി കുടുംബം. റിഷാന പ്രവീണിനെ നിരന്തരം മർദ്ദിച്ചിരുന്നു. സോഷ്യൽ മീഡിയയിലെ പ്രചാരണത്തെ തുടർന്നല്ല പ്രവീണിന്റെ ആത്മഹത്യയെന്നും കുടുംബം വ്യക്തമാക്കി.
പങ്കാളി റിഷാന ഐഷു പ്രവീണിനെ നിരന്തരം മർദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതേ തുടർന്നാണ് പ്രവീൺ ആത്മഹത്യ ചെയ്തത്. സമൂഹമാദ്ധ്യമങ്ങളിലെ പ്രചാരണത്തെ തുടർന്നല്ല ആത്മഹത്യ. ഇതിന് പിന്നിൽ റിഷാനയാണ്. റിഷാനയ്‌ക്കെതിരെ പരാതിയുമായി മുന്നോട്ട് പോകുമെന്നും പ്രവീണിന്റെ കുടുംബം വ്യക്തമാക്കി.
ഇന്നലെയാണ് ബോഡി ബിൽഡർ കൂടിയായ പ്രവീൺ നാഥ് ആത്മഹത്യ ചെയ്തത്. തൃശ്ശൂരിലെ വസതിയിൽവച്ചായിരുന്നു സംഭവം. ഏതാനും ദിവസങ്ങൾക്ക് മുൻപ് പങ്കാളിയുമായി വേർപിരിയുന്നതുമായി ബന്ധപ്പെട്ട് പ്രവീൺ ഇട്ട സോഷ്യൽ മീഡിയ പോസ്റ്റ് ഓൺലൈൻ മാദ്ധ്യമങ്ങൾ വലിയ ചർച്ചയാക്കിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു ആത്മഹത്യ. അതേസമയം പ്രവീണിന് പിന്നാലെ റിഷാനയും ഇന്ന് രാവിലെ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. പാറ്റ ഗുളിക കഴിച്ച് അവശനിലയിലായ റിഷാന മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
Discussion about this post