തിരുവനന്തപുരം; പ്രധാനമന്ത്രി നരേന്ദ്രമോദി ഏപ്രിൽ അവസാനം കേരളത്തിന് സമർപ്പിച്ച വന്ദേഭാരത് എക്‌സ്പ്രസിന് റെക്കോർഡ് വരുമാനം. ഏപ്രിൽ 28ന് സർവീസ് ആരംഭിച്ചതു മുതൽ മേയ് 3 വരെ വന്ദേഭാരത് ട്രെയിനിന് ടിക്കറ്റ് ഇനത്തിൽ ലഭിച്ച കണക്കുകൾ പുറത്തുവന്നു. ആറു ദിവസം കൊണ്ട് 2.7 കോടി രൂപയാണ് ടിക്കറ്റിനത്തിൽ ലഭിച്ചത്.
കാസർകോട് നിന്ന് തിരുവനന്തപുരത്തേക്കുള്ള ട്രിപ്പിനാണ് യാത്രക്കാരിൽ നിന്ന് മികച്ച പ്രതികരണം ലഭിക്കുന്നത്. ഈ റൂട്ടിലുള്ള യാത്രയ്ക്ക് വേണ്ടിയാണ് ഏറ്റവുമധികം ആളുകൾ ടിക്കറ്റ് ബുക്ക് ചെയ്തത്. കാസർകോട് നിന്ന് തിരുവനന്തപുരത്തേക്കുള്ള ട്രിപ്പിലൂടെ മാത്രം വന്ദേഭാരതിന് ലഭിച്ചത് 1.17 കോടി രൂപയാണ്.
തിരുവനന്തപുരം – കാസർഗോഡ് റൂട്ടിലെ ടിക്കറ്റ് വരുമാനം-ഏപ്രിൽ 28: 19.5 ലക്ഷം രൂപ, ഏപ്രിൽ 29: 20.30 ലക്ഷം, ഏപ്രിൽ 30: 20.50 ലക്ഷം,മെയ് 1: 20.1 ലക്ഷം രൂപ, മെയ് 2: 18.2 ലക്ഷം രൂപ, മെയ് 3: 18 ലക്ഷം രൂപ . തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള പ്രതിദിന ശരാശരി കളക്ഷൻ 18 ലക്ഷം രൂപയാണ്.
ഈ മാസം 25 ാം തിയതി തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ വച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് കേരളത്തിലെ ആദ്യ വന്ദേഭാരത് ഫ്‌ളാഗ് ഓഫ് ചെയ്തത്.
Discussion about this post