പ്രതിഷേധങ്ങൾക്കും പ്രകടനങ്ങൾക്കുമൊടുവിൽ ദ കേരള സ്റ്റോറി എന്ന സിനിമ പുറത്തിറങ്ങിയിരിക്കുകയാണ്. ആദ്യ ദിനം കേരളത്തിലുടനീളം പോലീസ് പ്രൊട്ടക്ഷനോടെയാണ് സിനിമാ പ്രദർശിപ്പിച്ചത്. അതേസമയം കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് സിനിമയ്ക്ക് മികച്ച പ്രതകരണങ്ങളാണ് ലഭിക്കുന്നത്. ഇത് ഓരോ വ്യക്തിയും കണ്ടിരിക്കേണ്ട സിനിമയാണെന്നാണ് പ്രേക്ഷകർ പറയുന്നത്. അത്തരത്തിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ സജിത സാവരിയ സിനിമ കണ്ടതിന് ശേഷം പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.
ജീവിതത്തിൽ ആദ്യമായി പോലീസ് പ്രൊട്ടക്ഷനിൽ ഒരു ഫിലിം കണ്ടു എന്ന് ഇവർ ഫേസ്ബുക്കിൽ കുറിച്ചു. ഈ സിനിമ എല്ലാ പെൺകുട്ടികളും രക്ഷിതാക്കളും കണ്ടിരിക്കേണ്ട ഓന്നാണ്. ഓരോ ആൺകുട്ടിയും ഇത് കാണണം, കാരണം അവന്റെ അമ്മ വേദനിക്കുന്നത് പോലെ തന്നെയാണ് ഒരു പെൺകുട്ടിയുടെ അമ്മയും വേദനിക്കുന്നതെന്ന് അവൻ മനസിലാക്കണം.
രാഷ്ട്രീയക്കോമരങ്ങൾ ഇങ്ങനെ തുള്ളുന്നത് എന്തിനാണെന്ന് അവർ ചോദിക്കുന്നു. സ്വന്തം വീട്ടിൽ സംഭവിക്കുന്നത് വരെ എല്ലാം ഒരു നേരംപോക്ക് മാത്രമാണെന്നും യുവതി കുറിപ്പിൽ വ്യക്തമാക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം-
ജീവിതത്തിൽ ആദ്യമായി പോലീസ് പ്രൊട്ടക്ഷനിൽ ഒരു ഫിലിം കണ്ടു. കേരളാ സ്റ്റോറി … എല്ലാ പെൺകുട്ടികളും ഈ ഫിലിം കാണണം.. കാരണം അവർ അവരുടെ മുന്നിലേക്ക് വരാൻ സാധ്യതയുള്ള ചതിക്കുഴികളെ കുറിച്ച് ബോധവതികളായിരിക്കണം. എല്ലാ പേരന്റസും ഈ ഫിലിം കണ്ടിരിക്കണം.. കാരണം അവരുടെ കുട്ടികളിൽ ഇത്തരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളിൽ ആരെക്കാളും മുന്നേ അവർ ബോധവാന്മാരാകണം. ഓരോ ആൺകുട്ടികളും ഈ ഫിലിം കണ്ടിരിക്കണം.. കാരണം അവന്റെ അമ്മ വേദനിക്കുന്നത് പോലെ തന്നെയാണ് ഒരു പെൺകുട്ടിയുടെ അമ്മയും വേദനിക്കുന്നതെന്ന് അവൻ മനസിലാക്കണം.. സംവിധായകൻ അപാര ധൈര്യശാലി. ലൊക്കേഷനെക്കുറിച്ച് എന്റമ്മോ കിടു കിടു കിടു .. ഓരോ ക്യാറക്ടറും ഒന്നിനൊന്നു മെച്ചം. എടുത്ത് പറയാതിരിക്കാൻ കഴിയില്ല മേക്കപ്പ് .. എന്തിനാണാവോ രാഷ്ട്രീയക്കോമരങ്ങൾ തുള്ളുന്നത്? സ്വന്തം വീട്ടിൽ സംഭവിക്കുന്നത് വരെ എല്ലാം ഒരു നേരംപോക്ക് മാത്രം. എന്തായാലും ഫിലിം ഹൗസ്ഫുൾ ആണ്.
NB: എനിക്ക് ഒരുപാട് നല്ല മുസ്ലീം സുഹൃത്തുക്കളുണ്ട്. അവരാരും ഇത്പോലെ അല്ല. ആകരുത് ഒരിക്കലും.
Discussion about this post