തിരുവനന്തപുരം: അധ്യാപകൻ എന്ന വ്യാജേന കഞ്ചാവ് വിറ്റിരുന്നയാൾ അറസ്റ്റിൽ. വലിയതുറ സ്വദേശി സാംസൺ ഗോമസാണ് എക്‌സൈസ് പിടിയിലായത്. കഴിഞ്ഞ രണ്ട് വർഷത്തോളം സ്‌കൂൾ കോളേജ് കുട്ടികൾക്ക് കഞ്ചാവ് വില്പന നടത്തിവരികയായിരുന്നു ഇയാൾ.
തിരുവല്ലം ക്രൈസ്തനഗർ സ്‌കൂളിന് സമീപം വാടകയ്ക്ക് വീടെടുത്ത് താമസിച്ചുവരികയായിരുന്നു സാംസൺ ഗോമസ്. തിരുവനന്തപുരം നഗരപ്രദേശങ്ങളിലെ സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് സ്‌കൂട്ടറിൽ കൊണ്ടു നടന്നാണ് ഇയാൾ കഞ്ചാവ് കച്ചവടം നടത്തിയിരുന്നത്. ഇതുമായി ബന്ധപ്പെട്ട് എക്‌സൈസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എക്‌സൈസ് സ്ഥലത്ത് എത്തിയത്.
തിരുവനന്തപുരം റേഞ്ച് ഇൻസ്‌പെക്ടർ വി.ജി. സുനിൽകുമാറും സംഘവും ചേർന്നാണ് ഇയാളെ പിടികൂടിയത്. 2.28 കിലോഗ്രാം കഞ്ചാവും, സ്‌കൂട്ടറും കസ്റ്റഡിയിലെടുത്തു. പാർട്ടിയിൽ ഐ ബി പ്രിവന്റീവ് ഓഫീസർ പ്രകാശ്, പ്രേമനാഥൻ, സി ഇ ഒ മാരായ ദീപു, ശരത്,ആദർശ്, വനിതാ സി ഇ ഒ സജീന എന്നിവരും ഉണ്ടായിരുന്നു.
Discussion about this post