ചിന്നക്കനാലിലെ ജനവാസ കേന്ദ്രത്തില്‍ ഭീതി പടര്‍ത്തിയതിനെ തുടര്‍ന്ന് വനംവകുപ്പ് പിടികൂടി പെരിയാര്‍ വന്യജീവി സങ്കേതത്തിൽ തുറന്നുവിട്ട അരിക്കൊമ്പൻ ഇന്നും സോഷ്യൽ മീഡിയയിൽ താരമാണ്. അരിക്കൊമ്പനെക്കുറിച്ചുള്ള ആയിരക്കണക്കിന് പോസ്റ്റുകളും വീഡിയോകളുമാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. എന്നാൽ ഇപ്പോഴിതാ അരിക്കൊമ്പനെ കൈയ്യിൽ പച്ചകുത്തിക്കുന്ന ആരാധകന്റെ വീഡിയോയാണ് ശ്രദ്ധനേടുന്നത്.
തലതെറിച്ചവൻ എന്ന യൂട്യൂബ് ചാനലിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. ചെറിയ വേദനയുണ്ടെന്നും എന്നാൽ അരിക്കൊമ്പന് വേണ്ടി ഇതല്ല ഇതിനപ്പുറം ചെയ്യുമെന്നും യുവാവ് പറയുന്നു.
https://www.youtube.com/watch?v=opLOebVktgQ
വീഡിയോ വൈറലായതോടെ പ്രതികരണവുമായി നിരവധി പേരാണ് രംഗത്തെത്തിയത്. ചിലർ യുവാവിനെ പ്രശംസിച്ചപ്പോൾ മറ്റുചിലർ വിമർശനവുമായി എത്തുന്നുണ്ട്.
Discussion about this post