ദി കേരള സ്റ്റോറിക്ക് നികുതിയിളവ് പ്രഖ്യാപിച്ച് ഉത്തർപ്രദേശ് സർക്കാർ. ചിത്രത്തിന് നികുതിയിളവ് നൽകുന്ന രണ്ടാമത്തെ സംസ്ഥാനമാണ് യുപി. നേരത്തെ മദ്ധ്യപ്രദേശ് സർക്കാരും ചിത്രത്തിന് നികുതിയിളവ് പ്രഖ്യാപിച്ചിരുന്നു. ബംഗാളിൽ ചിത്രം നിരോധിക്കുകയാണെന്ന മുഖ്യമന്ത്രി മമത ബാനർജിയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ഉത്തർപ്രദേശിൽ ചിത്രത്തിൽ നികുതിയിളവ് നൽകിക്കൊണ്ടുള്ള മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രഖ്യാപനം. ട്വിറ്ററിലൂടെയാണ് അദ്ദേഹം തീരുമാനം അറിയിച്ചത്.
തീവ്രവാദത്തെ കുറിച്ചുള്ള ഭീകരസത്യം തുറന്ന് കാട്ടിയ ചിത്രമാണ് ദി കേരള സ്റ്റോറിയെന്ന് ചൂണ്ടിക്കാട്ടിയാണ് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ സിനിമയ്ക്ക് നികുതിയിളവ് പ്രഖ്യാപിച്ചത്. കേരളത്തിൽ മതപരിവർത്തനം നടത്തപ്പെട്ട് സിറിയയിലേക്ക് തീവ്രവാദ പ്രവർത്തനങ്ങൾക്കായി കൊണ്ടു പോകപ്പെട്ട പെൺകുട്ടികളുടെ കഥയാണ് ചിത്രത്തിൽ പറയുന്നത്.
അതേസമയം നാല് ദിവസം ചിത്രം മികച്ച കളക്ഷനും പ്രേക്ഷക പ്രശംസയും നേടി മുന്നേറുകയാണ്. 45 കോടിയാണ് ചിത്രം കളക്ട് ചെയ്തത്. ഇന്ന് കൊണ്ട് ചിത്രം 50 കോടി കളക്ട് ചെയ്യുമെന്നാണ് വിവരം. ചിത്രത്തിനെതിരെ നടക്കുന്ന വ്യാജ പ്രചാരണങ്ങളെ മറികടന്നാണ് തീയേറ്ററുകളിലെ ഈ നേട്ടം. ബംഗാളിലേയും തമിഴ്‌നാട്ടിലേയും തീയേറ്ററുകളിൽ ചിത്രം പ്രദർശിപ്പിക്കില്ലെന്ന തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കുമെന്നും ചിത്രത്തിന്റെ അണിയറ പ്രവർത്തകർ വ്യക്തമാക്കിയിട്ടുണ്ട്.
Discussion about this post