സംസ്ഥാനത്ത് ആദ്യമായി ബി.ജെ.പിയുടെ നേതൃത്വത്തില്‍ അധികാരമേറ്റ പാലക്കാട് നഗരസഭയില്‍ കേന്ദ്ര സര്‍ക്കാറിന്റെ പ്രത്യേക പാക്കേജ് നടപ്പാക്കുന്നു. പാര്‍ട്ടിയുടെ സംസ്ഥാന നേതാക്കള്‍ കേന്ദ്രമന്ത്രിമാരുമായി ചര്‍ച്ച നടത്തി പദ്ധതികള്‍ക്ക് അന്തിമ രൂപം നല്‍കും.
150 കോടി രൂപയുടെ അമൃത നഗരം ഉള്‍പ്പെടെ പന്ത്രണ്ട് പദ്ധതികളാണ് ആദ്യഘട്ടത്തില്‍ ഉണ്ടാവുക. കേന്ദ്ര സര്‍ക്കാറിന്റെ വിവധ വികസന, ക്ഷേമ പദ്ധതികള്‍ പാലക്കാട് നടപ്പാക്കും. കേന്ദ്ര നഗരവികസന വകുപ്പ് മുഖേന നടപ്പാക്കാനുള്ള പന്ത്രണ്ടിന പദ്ധതികള്‍ക്ക പാര്‍ട്ടി രൂപം നല്കി.
സമ്പൂര്‍ണ്ണ വൈ ഫൈ നഗരം, മൂന്ന് ബസ് സ്റ്റാന്‍ഡുകളുടെ വികസനം, ആധുനിക ടൗണ്‍ ഹാള്‍, കല്‍പ്പാത്തി പുഴയുടെ വികസനത്തിന് കല്‍പ്പാത്തി വന്ദനം എന്നിവയാണ് അവയില്‍ പ്രധാനം. ജില്ലയിലെ ഏഴ് നഗരസഭകളിലായി 46 കൗണ്‍സിലര്‍മാരാണ് ബി.ജെ.പിയ്ക്കുള്ളത്.
Discussion about this post