എറണാകുളം: പെരുമ്പാവൂരിൽ യുവാവിനെ മലദ്വാരത്തിൽ കംപ്രസർ കൊണ്ട് കാറ്റ് അടിച്ച് കൊന്നു. അസം സ്വദേശി മിന്റുവാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിയായ സിദ്ധാർത്ഥിനെ പോലീസ് അറസ്റ്റ് ചെയ്തു.
ശാരീരിക അവശതകളെ തുടർന്നാണ് മിന്റുവിനെ ഒപ്പം ജോലി ചെയ്തിരുന്ന സിദ്ധാർത്ഥും മറ്റുള്ളവരും ചേർന്ന് ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ചികിത്സയ്ക്കിടെ മരിക്കുകയായിരുന്നു. മരണത്തിൽ അസ്വാഭാവികത തോന്നിയ ആശുപത്രി അധികൃതർ വിവരം പോലീസിന് കൈമാറി. പോലീസ് സിദ്ധാർത്ഥിനെ ചോദ്യം ചെയ്തതോടെയാണ് കൊലപാതകം ആണെന്ന് വ്യക്തമായത്. ഇതോടെ അറസ്റ്റ് ചെയ്യുകയായിരുന്നു.
പൊരുമ്പാവൂർ മലമുറിയിലെ മരിയൻ പ്ലൈവുഡ് കമ്പനിയിലാണ് മിന്റു ജോലി ചെയ്തിരുന്നത്. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.












