കോഴിക്കോട്: എലത്തൂർ കോരപ്പുഴയിൽ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം. വെസ്റ്റ്ഹിൽ ചുങ്കം പണിക്കർതൊടി അതുൽ(24), മകൻ അൻവിഖ് (2) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി 12.30ഓടെയായിരുന്നു അപകടം. മരിച്ച അതുൽ കെ.മുരളീധരൻ എംപിയുടെ ഡ്രൈവറാണ്. അതുലിന്റെ ഭാര്യ വന്ദനയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അതുൽ, ഭാര്യ, മകൻ, ഭാര്യാമാതാവ് കൃഷ്ണവേണി എന്നിവരാണ് അപകടസമയത്ത് ബൈക്കിൽ സഞ്ചരിച്ചത്. കൊയിലാണ്ടിയിൽ ഒരു ഗൃഹപ്രവേശന ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു ഇവർ. വടകര ഭാഗത്തേക്ക് പോവുകയായിരുന്ന കാറുമായാണ് ബൈക്ക് കൂട്ടിയിടിച്ചത്. പോലീസും നാട്ടുകാരും ചേർന്നാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്. മായയുടെ അമ്മ കൃഷ്ണവേണി, കാർ യാത്രക്കാരായ വടകര സ്വദേശികൾ സായന്ത്, സൗരവ് എന്നിവർക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Discussion about this post