ന്യൂഡൽഹി : ഇസ്ലാമിക ഭീകരതയുടെ ക്രൂരതകൾ തുറന്നുകാട്ടുന്ന ദ കേരള സ്റ്റോറി എന്ന സിനിമ പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. സിനിമ ഇറങ്ങി അഞ്ചാം ദിവസമാവുമ്പോഴേക്കും രാജ്യത്ത് കളക്ഷൻ 56 കോടിയോട് അടുത്തുകഴിഞ്ഞു. ഇപ്പോൾ സിനിമയുമായി ബന്ധപ്പെട്ട് നിർണായക പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ് നടി ആദാ ശർമ്മ.
സിനിമ അന്താരാഷ്ട്ര വേദികൾ കീഴടക്കാൻ പോകുന്നുവെന്നാണ് ലഭിക്കുന്ന വിവരം. 37 രാജ്യങ്ങളിൽ കേരള സ്റ്റോറി റിലീസ് ചെയ്യുമെന്ന് ആദാ ശർമ്മ അറിയിച്ചു. മെയ് 12 ന് റിലീസ് ചെയ്യുമെന്നാണ് ആദാ ശർമ്മ ട്വിറ്ററിലൂടെ അറിയിച്ചത്. തന്റെ സിനിമ കണ്ട് പിന്തുണ നൽകിയ എല്ലാവർക്കും നന്ദി അറിയിക്കുന്നതായും ആദാ ശർമ്മ കൂട്ടിച്ചേർത്തു.
Thank you to all the crores of you who are going to watch our film,thank you for making it trend,thank you for loving my performance.This weekend the 12th #TheKeralaStory releases internationally in 37 countries (or more) ❤️❤️ #adahsharma pic.twitter.com/XiVnvBIQPw
— Adah Sharma (@adah_sharma) May 10, 2023
പെൺകുട്ടികളെ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കി ഐഎസിൽ റിക്രൂട്ട് ചെയ്ത് സിറിയയിലേക്ക് അയക്കുന്നത് പ്രമേയമാക്കി സുധീപ്‌തോ സെൻ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മൂന്ന് പെൺകുട്ടികളുടെ കഥയാണ് ചിത്രത്തിൽ പരാമർശിക്കുന്നത്. സിനിയുടെ റിലീസ് ഉൾപ്പെടെ രാജ്യത്ത് കോളിളക്കം സൃഷ്ടിച്ചിരുന്നു. ഇത് നിരോധിക്കണമെന്ന ആവശ്യവുമായി നിരവധി പേർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഇത് നിരോധിക്കേണ്ട ആവശ്യമില്ലെന്ന് കോടതി വ്യക്തമാക്കി.
ബംഗാളിൽ മമത സർക്കാർ സിനിമയ്ക്ക് നിരോധനം ഏർപ്പെടുത്തി. അതേസമയം ഉത്തർപ്രദേശ്, മദ്ധ്യപ്രദേശ് പോലുള്ള സംസ്ഥാനങ്ങളിൽ സിനിമ നികുതി രഹിതമായി പ്രഖ്യാപിച്ചിരിക്കുകയാണ്.
Discussion about this post