ഇടുക്കി: നെടുങ്കണ്ടത്ത് പടുതാകുളത്തിൽ 16 കാരിയെ മരിച്ച നിലയിൽ കണ്ടെത്തി. നെടുങ്കണ്ടം കട്ടക്കാല വരിക്കപ്ലാവ് വിളയിൽ സുരേഷിന്റെ മകൾ അനാമിക (16) ആണ് മരിച്ചത്. പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് നടത്തിയ തിരിച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
സ്‌കൂൾ ഗ്രൂപ്പിൽ പഠനപ്രവർത്തനങ്ങളുമായി, ബന്ധപ്പെട്ട മെസേജ് അയച്ചതിനു ശേഷം അനാമിക വീടിന് തൊട്ട് സമീപത്തായുള്ള പടുതാക്കുളത്തിൽ വളർത്തുന്ന മീനുകൾക്ക് തീറ്റ കൊടുക്കുവാനായി പോവുകയായിരുന്നു.
അനാമികയെ കാണാതായതോടെ നടത്തിയ തിരച്ചിലിൽ പടുതാക്കുളത്തിന് സമീപത്തായി അനാമികയുടെ ഒരു ചെരിപ്പും പടുതാകുളത്തിനുള്ളിൽ മറ്റൊരു ചെരുപ്പും കണ്ടെത്തുകയായിരുന്നു. പിന്നാലെ നാട്ടുകാർ ഓടിക്കൂടുകയും പടുതാകുളത്തിന്റെ ഒരുഭാഗം തകർത്ത് വെള്ളം ഒഴുക്കി വിടുകയും ചെയ്തു. പിന്നാലെ കുട്ടിയെ കുളത്തിന്റെ അടിത്തട്ടിൽ കണ്ടെത്തുകയായിരുന്നു.
Discussion about this post