Friday, September 25, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

25 കോടി പിഴയടച്ചുവെന്ന് ആരോപിച്ച് വ്യാജ വാർത്ത പ്രചരിപ്പിച്ചു; മറുനാടൻ മലയാളിക്കെതിരെ നിയമനടപടിക്കൊരുങ്ങി പൃഥ്വിരാജ്

by Brave India Desk
May 11, 2023, 03:35 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

കൊച്ചി : നികുതി വെട്ടിപ്പ് നടത്തിയതിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സ്വീകരിച്ച നടപിടകൾക്ക് പിഴയായി 25 കോടി അടച്ചുവെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾക്കെതിരെ നടൻ പൃഥ്വിരാജ് രംഗത്ത്. ഈ ആരോപണം തീർത്തും അസത്യവും അടിസ്ഥാന രഹിതവും അത്യന്തം അധിക്ഷേപകരവുമാണെന്ന് പൃഥ്വിരാജ് പറഞ്ഞു. സംഭവത്തിൽ മറുനാടൻ മലയാളി എന്ന പേരിലുള്ള യൂട്യൂബ് ചാനലിവനെതിരെ ശക്തമായ നിയമനടപടികൾ ആരംഭിക്കുകയാണെന്നും താരം വ്യക്തമാക്കി.

”എൻഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് സ്വീകരിച്ച നടപടികൾക്ക് പിഴയായ് 25 കോടി അടച്ചുവെന്നും ‘പ്രൊപഗാൻഡ’ സിനിമകൾ നിമ്മിക്കുന്നുവെന്നും ആരോപിച്ച് എനിക്കെതിരെ അപകീർത്തിപരവും വ്യാജവുമായ വാർത്ത, മറുനാടൻ മലയാളി എന്ന പേരിലുള്ള യൂട്യൂബ് ചാനലിൽ പ്രസിദ്ധീകരിച്ചത് എന്റെ ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഈ ആരോപണം തീർത്തും അസത്യവും അടിസ്ഥാന രഹിതവും അത്യന്തം അധിക്ഷേപകരവുമാണ് എന്നതിനാൽ പ്രസ്തുത ചാനലിനെതിരെ ശക്തമായ നിയമനടപടികൾ ഞാൻ ആരംഭിക്കുകയാണെന്ന് ബഹുജനങ്ങളേയും എല്ലാ ബഹുമാനപ്പെട്ട മാധ്യമങ്ങളെയും അറിയിച്ചുകൊള്ളുന്നു. വസ്തുതകൾ ഉറപ്പു വരുത്തിയതിനു ശേഷം മാത്രമേ ഇതിനുമേൽ തുടർവാർത്തകൾ പ്രസിദ്ധീകരിക്കാവൂ എന്ന് ഉത്തരവാദിത്തമുള്ള എല്ലാ മാധ്യമങ്ങളോടും വിനയപൂർവം അഭ്യർഥിക്കുന്നു.” എന്ന് പൃഥ്വരാജ് പറഞ്ഞു.

Stories you may like

അമിത് ഷായുടെ സന്ദർശനം : കൊല്ലത്ത് ശനിയാഴ്ച കടുത്ത ഗതാഗത നിയന്ത്രണം

സത്യപ്രതിജ്ഞാ ലംഘനം’; മുഖ്യമന്ത്രിയുടെയും ഷാജിയുടെയും രാജി ആവശ്യപ്പെട്ട് പി. ജയരാജൻ

ഫേസ്ബുക്ക് പോസ്റ്റ്

40 കോടിയുടെ കള്ളപ്പണം ദുബായിലേക്ക് കടത്താൻ ശ്രമിച്ച യുവതാരത്തിന് 25 കോടി രൂപ പിഴയായി അടയ്ക്കേണ്ടി വന്നുവെന്ന വാർത്തകൾ നേരത്തെ പ്രചരിച്ചിരുന്നു. നടനായും സംവിധായകനായും നിർമാതാവായും കഴിവ് തെളിയിച്ച പാൻ ഇന്ത്യ സ്റ്റാറായി വളർന്നുവരുന്ന യുവതാരത്തിനാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ പിടിവീണത് എന്ന തരത്തിലാണ് പ്രചരിച്ചത്. ഇത് പൃഥ്വിരാജ് ആണെന്ന ആരോപണങ്ങളും ഉയർന്നിരുന്നു. ഈ സംഭവത്തിലാണ് പൃഥ്വിരാജിന്റെ പ്രതികരണം.

”വർത്തമാനകാലത്ത് അതിവേഗം ഇല്ലാതായിക്കൊണ്ടിരിക്കുന്നു മാധ്യമ ധാർമികത എന്നതിനാൽ സാധാരണഗതിയിൽ ഇത്തരം വ്യാജ ആരോപണങ്ങളേയും വാർത്തകളേയും ഞാൻ അത് അർഹിക്കുന്ന അവഗണനയോടെ തള്ളിക്കളയാറാണുള്ളത്. എന്നാൽ തീർത്തും വസ്തുതാവിരുദ്ധവും വ്യക്തിപരമായി അധിക്ഷേപകരവുമായ ഒരു ‘കള്ളം’, വാർത്ത എന്ന പേരിൽ പടച്ചുവിടുന്നത് എല്ലാ മാധ്യമധർമത്തിന്റേയും പരിധികൾ ലംഘിക്കുന്നതാണ്. ഈ വിഷയത്തിൽ നിയമത്തിന്റെ ഏതറ്റം വരെ പോകാനും ഞാൻ ഒരുക്കമാണ്. സിവിലും ക്രിമിനലുമായ എല്ലാ നിയമനടപടികളും സ്വീകരിക്കും
PS : ഇനിയും വ്യക്തത വേണ്ടവർക്ക്: ഞാൻ ഈ കാര്യത്തിൽ ഒരു തരത്തിലുള്ള പിഴയും അടക്കേണ്ടിവന്നിട്ടില്ല” എന്നും പൃഥ്വിരാജ് ഫേസ്ബുക്കിൽ കുറിച്ചു.

Tags: prithvirajprithviraj sukumaranMarunadan Malayalee
Share1
Tweet
Send
Share

Latest stories from this section

ചാർട്ടേഡ് വിമാനയാത്ര വിവാദം: വി.ഡി. സതീശന് പിന്തുണയുമായി സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ! വിമാനക്കമ്പനി ഉടമയെ വ്യക്തിപരമായി അറിയാമെന്ന് വെളിപ്പെടുത്തൽ

ചാർട്ടേഡ് വിമാനയാത്ര വിവാദം: വി.ഡി. സതീശന് പിന്തുണയുമായി സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ! വിമാനക്കമ്പനി ഉടമയെ വ്യക്തിപരമായി അറിയാമെന്ന് വെളിപ്പെടുത്തൽ

പണം തിരികെ ചോദിച്ചപ്പോൾ ഗുണ്ടാ ആക്രമണവും ഭീഷണിയും; ആംസ്റ്റർ ഓവൽസീസ് തട്ടിപ്പിൽ കൂടുതൽ കേസുകൾക്ക് സാധ്യത

പണം തിരികെ ചോദിച്ചപ്പോൾ ഗുണ്ടാ ആക്രമണവും ഭീഷണിയും; ആംസ്റ്റർ ഓവൽസീസ് തട്ടിപ്പിൽ കൂടുതൽ കേസുകൾക്ക് സാധ്യത

മെസിയെ കേരളത്തിലെത്തിക്കാമെന്ന വാഗ്ദാനം; ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷയിൽ നാളെ വീണ്ടും വാദം

മെസിയെ കേരളത്തിലെത്തിക്കാമെന്ന വാഗ്ദാനം; ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷയിൽ നാളെ വീണ്ടും വാദം

ശബരിമലയിൽ ഡിജിറ്റൽ വിപ്ലവം; എഐ ക്യാമറകളും ക്രൗഡ് കൺട്രോൾ റൂമും വരുന്നു, അയ്യപ്പ സംഗമം ഒഴിവാക്കി ദേവസ്വം ബോർഡ്

ശബരിമലയിൽ വെടിവഴിപാട് നിർത്തലാക്കാൻ തീരുമാനം

Latest News

ഏഷ്യൻ ഗെയിംസിൽ മെഡൽ വേട്ട തുടർന്ന് ഇന്ത്യ : 10 മീറ്റർ എയർ പിസ്റ്റളിൽ കമൽജീത്-സുരുചി സഖ്യത്തിന് സ്വർണ്ണം

ഏഷ്യൻ ഗെയിംസിൽ മെഡൽ വേട്ട തുടർന്ന് ഇന്ത്യ : 10 മീറ്റർ എയർ പിസ്റ്റളിൽ കമൽജീത്-സുരുചി സഖ്യത്തിന് സ്വർണ്ണം

സാധാരണ ‘പാറ്റ’കൾക്കെതിരായ കേസുകൾ പിൻവലിക്കും; മുൻപ് കുറ്റകൃത്യത്തിലോ കേസിലോ ഉൾപ്പെട്ടിട്ടുള്ളവരെ വിടില്ല : തീരുമാനം വ്യക്തമാക്കി ഡൽഹി സർക്കാർ

ജന്തർ മന്തറിൽ സംഘടിപ്പിച്ച പ്രതിഷേധ മാർച്ച് തടഞ്ഞ് ഡൽഹി പോലീസ് ; യോഗേന്ദ്ര യാദവും ഐസ അധ്യക്ഷ നേഹ ബോറയും ഉൾപ്പടെ കസ്റ്റഡിയിൽ

വിവാദങ്ങൾക്ക് വിട ; സി.ബി.എസ്.ഇയെ ഇനി മൻദീപ് ഭണ്ഡാരി ഐഎഎസ് നയിക്കും

വിവാദങ്ങൾക്ക് വിട ; സി.ബി.എസ്.ഇയെ ഇനി മൻദീപ് ഭണ്ഡാരി ഐഎഎസ് നയിക്കും

പോൾ വോൾട്ടിൽ കന്നി മെഡൽ നേട്ടവുമായി ചരിത്രമെഴുതി ഭാരതം: വനിത വിഭാഗത്തിൽ ഭരണിക ഇളങ്കോവന് വെങ്കലം 

പോൾ വോൾട്ടിൽ കന്നി മെഡൽ നേട്ടവുമായി ചരിത്രമെഴുതി ഭാരതം: വനിത വിഭാഗത്തിൽ ഭരണിക ഇളങ്കോവന് വെങ്കലം 

ചരിത്രം കുറിച്ച് അമിത് ഷാ ; ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം ആഭ്യന്തര മന്ത്രിയായിരുന്ന വ്യക്തി ; മറികടന്നത് എൽ കെ അദ്വാനിയെ

അമിത് ഷായുടെ സന്ദർശനം : കൊല്ലത്ത് ശനിയാഴ്ച കടുത്ത ഗതാഗത നിയന്ത്രണം

ഞങ്ങൾ തൃപ്തരല്ല, ധർമ്മേന്ദ്ര പ്രധാന്റെ രാജി വരെ സമാധാനപരമായി സമരം തുടരും ; ഡിമാൻഡിൽ ഉറച്ച് അഭിജീത് ദിപ്കെ

പ്രധാനമന്ത്രിയുടെ വ്യാജ ചിത്രം പ്രചരിപ്പിച്ചു ; അഭിജിത് ദിപ്കെ ഉൾപ്പെടെയുള്ള സിജെപി നേതാക്കൾക്ക് ഡൽഹി ഹൈക്കോടതിയുടെ നോട്ടീസ്

അന്ന് ലാലേട്ടനും ജയറാമേട്ടനും സഹിച്ചത് വമ്പൻ അപമാനം, മാറ്റമുണ്ടാക്കിയ ജഗദീഷിന്റെ കിടുക്കാച്ചി ഡയലോഗ്; ആ സീൻ ഇങ്ങനെ

മോഹൻലാലിനും ജയറാമിനും കിട്ടിയത് അപമാനം; ജഗദീഷ് അതിന് നൽകിയ മറുപടി ഇന്നും ചിരിപ്പിക്കും

ഗവർണറുടെ അഭ്യർത്ഥന മാനിച്ച് പൊതുജനം; കൊള്ളയടിച്ച ആയുധങ്ങൾ തിരികെ ഏൽപ്പിക്കുന്നത് തുടരുന്നു

മണിപ്പൂരിൽ 13 സ്റ്റേഷൻ പരിധികൾ ഒഴികെ മുഴുവൻ സംസ്ഥാനത്തും AFSPA ; ആറുമാസത്തേക്ക് കൂടി നീട്ടി കേന്ദ്രം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies