കാഞ്ഞങ്ങാട്: കാസർകോട് മാർക്കറ്റിൽ ഒരാളെ കുത്തിയ ആൾ ജനറൽ ആശുപത്രിയിലേക്ക് ഓടിക്കയറി. ചൊവ്വാൽ സ്വദേശി ഫാറൂഖാണ് ആശുപത്രിയിൽ ഭീതിവിതച്ചത്. ഇയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
ഇന്ന് ഉച്ചയോടെയാണ് സംഭവം. സ്ഥിരമായി ലഹരി ഉപയോഗിക്കുന്ന ഫാറൂഖ്, കഴിഞ്ഞ ഒരു മാസത്തോളം കോഴിക്കോട് കുതിരവട്ടം മാനസികാശുപത്രിയിൽ ചികിത്സയിലായിരുന്നു. അവിടെ നിന്ന് പുറത്തിറങ്ങിയ ശേഷം ഫാറൂഖ്, ഇന്ന് കാസർകോട് ജനറൽ ആശുപത്രിയോട് ചേർന്നുള്ള മാർക്കറ്റിൽ വച്ച് ഒരാളെ കുത്തിപ്പരിക്കേൽപ്പിച്ചു. അതിനിടയിൽ ഓട്ടോയിൽ കടന്നു കളയാൻ ശ്രമിച്ചു. ഇതിനിടെ സംശയം തോന്നിയ പോലീസ് ഇയാളെ പിന്തുടർന്നു. പോലീസിനെ കണ്ടയുടനെ ഫാറൂഖ്, ഓട്ടോറിക്ഷയിൽ നിന്ന് ഓടി കാസർകോട് ജനറൽ ആശുപത്രിയിലേക്ക് കുതിക്കുകയായുരുന്നു.
ഉടൻ തന്നെ പോലീസ് ഇയാളെ കീഴ്‌പ്പെടുത്തിയത് കൊണ്ട് കൂടുതൽ പ്രശ്‌നങ്ങൾ ഉണ്ടായില്ല. വൈദ്യപരിശോധനയ്ക്ക് ശേഷം അറസ്റ്റ് രേഖപ്പെടുത്താനാണ് തീരുമാനം.
Discussion about this post