കോട്ടയം: കൊല്ലം കൊട്ടാരക്കരയിലെ താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട ഡോ. വന്ദന ദാസിന്റെ കുടുംബത്തെ സന്ദർശിച്ച് നടൻ മമ്മൂട്ടി. വന്ദനയുടെ വീട്ടിലെത്തിയാണ് അച്ഛൻ മോഹൻദാസിനെ മമ്മൂട്ടി ആശ്വസിപ്പിച്ചത്. എട്ടേകാലോടെ വന്ദനയുടെ വീട്ടിലെത്തിയ താരം, പത്ത് മിനിറ്റോളം വീട്ടിൽ ചെലവഴിച്ചു.മമ്മൂട്ടിയെ കൂടാതെ ചിന്താ ജെറോം, നടൻ രമേഷ് പിഷാരടി എന്നിവരും വന്ദനയുടെ വീട്ടിലെത്തി.
കൊല്ലം അസീസിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് റിസർച് സെന്ററിലെ എംബിബിഎസ് പഠനത്തിനുശേഷം ഹൗസ് സർജനായി സേവനമനുഷ്ഠിക്കുകയായിരുന്നു വന്ദന. ഡ്യൂട്ടിക്കിടെയാണ് സന്ദീപ് ആക്രമിച്ച് വന്ദനയെ കൊലപ്പെടുത്തിയത്. ഇയാളെ കൊട്ടാരക്കര മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.
ഇന്ന് വൈകുന്നേരത്തോടെയാണ് വന്ദനയുടെ സംസ്‌കാരചടങ്ങുകൾ പൂർത്തിയായത്. മന്ത്രിമാരുൾപ്പെടെയുള്ള പ്രമുഖരടക്കം ആയിരക്കണക്കിന് പേർ അന്ത്യോപചാരം അർപ്പിക്കാൻ എത്തിയിരുന്നു.
Discussion about this post