തിരുവനന്തപുരം: ലഹരിമരുന്നിന് അടിമയായ 15 വയസ്സുകാരൻ കയ്യിലൊളിപ്പിച്ച കത്തി കൊണ്ട് വനിതാ മജിസ്‌ട്രേറ്റിനെ കുത്താൻ ശ്രമിച്ചു. മജിസ്‌ട്രേറ്റിന്റെ വീട്ടിൽ രാത്രിയിൽ ഹാജരാക്കിയപ്പോഴാണ് സംഭവം. കുട്ടിയുടെ ഒപ്പമുണ്ടായിരുന്ന അമ്മ തടഞ്ഞതോടെ സ്വയം കുത്തി മുറിവേൽപ്പിച്ചു. ബഹളം കേച്ച് പുറത്തുണ്ടായിരുന്ന പോലീസുകാർ ഓടിയെത്തിയാണ് കുട്ടിയെ കീഴ്‌പ്പെടുത്തിയത്. കുട്ടിയെ ആദ്യം അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. ഇവിടെ നിന്ന് അടുത്തുള്ള ആശുപത്രിയിലെത്തിച്ചു. സംഭവം മജിസ്‌ട്രേറ്റ് രേഖാമൂലം രാത്രി തന്നെ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് മുഖേന ഹൈക്കോടതിയെ അറിയിച്ചു.
ബുധനാഴ്ച രാത്രി പത്ത് മണിയോടെയാണ് സംഭവം. ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് എ.അനീസയുടെ മുൻപാകെയാണ് പതിനഞ്ചുകാരനെ ഹാജരാക്കിയത്. കുട്ടി ലഹരിക്ക് അടിമയായി വീട്ടിൽ പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നുവെന്ന വിവരം അമ്മ തന്നെയാണ് പോലീസിനെ അറിയിക്കുന്നത്. പോലീസ് എത്തണമെന്നും മകനെ ജുവനൈൽ ഹോമിലാക്കണമെന്നുമാണ് അമ്മ ആവശ്യപ്പെട്ടത്.
തുടർന്ന് പോലീസ് സംഘമെത്തിയാണ് ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെ ചുമതലയുള്ള പ്രിൻസിപ്പൽ മജിസ്‌ട്രേറ്റിന്റെ വീട്ടിൽ ഹാജരാക്കിയത്. അമ്മ മജിസ്‌ട്രേറ്റിനോട് സംസാരിക്കുമ്പോഴാണ് കുട്ടി അടിവസ്ത്രത്തിൽ ഒളിപ്പിച്ചിരുന്ന കത്തിയെടുത്ത് മജിസ്‌ട്രേറ്റിനെ കുത്താൻ ശ്രമിച്ചത്.
Discussion about this post