മലപ്പുറം: താനൂർ ബോട്ട് അപകടവുമാി ബന്ധപ്പെട്ട കേസിൽ കഴിഞ്ഞ ദിവസം പിടിയിലായ ജീവനക്കാർക്കെതിരെയും കൊലക്കുറ്റം ചുമത്തി. അപകടത്തിന് കാരണമായ അറ്റ്‌ലാന്റിക് ബോട്ടിന്റെ ഉടമ നാസറിന് പുറമെ അഞ്ച് ജീവനക്കാരാണ് നിലവിൽ അറസ്റ്റിലായിരിക്കുന്നത്. ജീവനക്കാർക്ക് പുറമെ നാസറിനെ ഒളിവിൽ പോകാൻ സഹായിച്ച മൂന്ന് പേരെയും അറസ്റ്റ് ചെയ്തിരുന്നു. ബോട്ടുമായി ബന്ധപ്പെട്ട് തുറമുഖ വകുപ്പിൽ നിന്നും കസ്റ്റഡിയിൽ എടുത്ത മുഴുവൻ രേഖകളും പോലീസ് പരിശോധിക്കുകയാണ്.
ബോട്ട് അപകടവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ചീഫ് സെക്രട്ടറി അടക്കമുള്ളവരെ എതിർകക്ഷിയാക്കിയാണ് ഡിവിഷൻ ബെഞ്ചിന്റെ നടപടി. അപകടം സംബന്ധിച്ച് മലപ്പുറം ജില്ലാ കളക്ടർ ഇന്ന് പ്രാഥമിക റിപ്പോർട്ട് നൽകും. അപകടത്തിന് കാരണക്കാരനായ ബോട്ട് ഉടമയ്‌ക്കെതിരെ പ്രോസിക്യൂഷൻ നടപടിക്കൊപ്പം ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെയും നടപടി വേണമെന്നാണ് കോടതിയുടെ നിലപാട്.
Discussion about this post