തിരുവനന്തപുരം: വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ വിവാദ പരാമർശവുമായി എംഎം മണി എംഎൽഎ. വനംവകുപ്പ് ഉദ്യോഗസ്ഥർ ശമ്പളം വാങ്ങി വിഴുങ്ങി വായ്‌നോക്കി ഇരിക്കുകയാണെന്നാണ് മണിയുടെ ആരോപണം. കമ്പംമെട്ട് സംയോജിത ചെക്ക് പോസ്റ്റ് ഉദ്ഘാടന വേദിയിൽ സംസാരിക്കുകയായിരുന്നു മണി.
വനംവകുപ്പ് ഉദ്യോഗസ്ഥർ നാടിനോട് കൂറില്ലാത്ത വർഗ്ഗമാണ്. ജനങ്ങൾ നൽകുന്ന നികുതി പണം കൊണ്ട് ശമ്പളം വാങ്ങി ഭക്ഷിക്കും. എന്നിട്ട് വായിനോക്കി ഇരിക്കും. അതിർത്തിയിൽ തമിഴ്‌നാടിന്റെ കയ്യേറ്റം തുടരുകയാണ്. അതിൽ ഒന്നും ചെയ്യാൻ ഉദ്യോഗസ്ഥർക്ക് കഴിയുന്നില്ലെന്നും മണി പറഞ്ഞു.
ജോലിയുടെ കാര്യത്തിൽ കേരളത്തിലെ വനംവകുപ്പ് തമിഴ്‌നാട്ടിലെ ഉദ്യോഗസ്ഥരെ കണ്ട് പഠിക്കണം. അവരുടെ ആത്മാർത്ഥത ശ്രദ്ധിക്കണം. കേരളത്തിലെ ഉദ്യോഗസ്ഥർക്ക് കാശ് കിട്ടുന്നിടത്തു നിന്നും വാങ്ങാൻ മാത്രമാണ് താത്പര്യം. അതിർത്തിയിലെ മുഴുവൻ വനംവകുപ്പ് ഉദ്യോഗസ്ഥകരെയും മാറ്റണമെന്നും മണി ആവശ്യപ്പെട്ടു.
Discussion about this post