ഇടുക്കി : നാടിനോട് കൂറില്ലാത്തവരാണ് പോലീസ്, വനംവരുപ്പ്, റവന്യൂ ഉദ്യോഗസ്ഥരെന്ന് ഉടുമ്പൻചോല എംഎൽഎ എംഎം മണി. നികുതി പണം കൊണ്ട് ശമ്പളം വാങ്ങി ഭക്ഷണം കഴിച്ച് വെറുതെ ഇരിക്കുകയാണ് അവർ. പണിചെയ്യാൻ പറ്റുന്നവരെ ജോലിക്ക് വെക്കണം. അതിർത്തിയിൽ ഉള്ള ഉദ്യോഗസ്ഥരെയെല്ലാം മാറ്റി, ഉത്തരവാദിത്തമുള്ളവരെ വെക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇടുക്കി കമ്പംമെട്ട് സംയോജിത ചെക്ക് പോസ്റ്റ് ഉദ്ഘാടന ചടങ്ങിലാണ് മുൻ മന്ത്രിയുടെ പരാമർശം.
അതിർത്തിയിൽ ഒരു കരിങ്കല്ല് എറിഞ്ഞാൽ അല്ലെങ്കിൽ ഒന്ന് കിളച്ചെന്ന് അറിഞ്ഞാൽ തമിഴ്‌നാട്ടിലെ ഉദ്യോഗസ്ഥർ ഇവിടെ വരും. എന്നാൽ ഇവിടുത്തെ പോലീസുകാർ തിരിഞ്ഞ് നോക്കില്ല. നമ്മുടെ വായ് നോക്കികൾ ഇവിടൊന്നും ഇല്ല. യാതൊരു കൂറുമില്ലാത്ത ഒരു സൈസ് ആളുകളാണിത്.
തമിഴ്‌നാട്ടിലെ റവന്യൂ ഉദ്യോഗസ്ഥരും ഫോറസ്റ്റുകാരുമെല്ലാം ആ നാടിനോട് കാണിക്കുന്ന കൂറ് ഇവിടെ കാക്കിധാരികൾ കണ്ട് പഠിക്കുന്നത് നല്ലതാണ്. ശമ്പളം കൂടാതെ ചിക്ലിയും ഇവർ മേടിക്കുന്നുണ്ട്. എന്നാൽ തട്ടിപ്പുകാരാണ് ഇവിടുത്തെ മഹാഭൂരിപക്ഷം ഉദ്യോഗസ്ഥരും. നിങ്ങളൊക്കെ അവർക്ക് ദക്ഷിണ വെക്കണം.
പണിചെയ്യാൻ പറ്റുന്നവരെ ജോലിക്ക് വെക്കണം. അതിർത്തിയിൽ ഉള്ള ഉദ്യോഗസ്ഥരെയെല്ലാം മാറ്റി, ഉത്തരവാദിത്തമുള്ളവരെ വെക്കണം. മറ്റുള്ളവരെ കാസർകോട്ടേക്കോ മറ്റോ വിടണമെന്നും എംഎം മണി അഭിപ്രായപ്പെട്ടു.
Discussion about this post