കർണാടക: കർണാടക തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ അവസാന മണിക്കൂറിലേക്ക് കടക്കുമ്പോൾ, നിലപാട് വ്യക്തമാക്കി ബിഎസ് യെദ്യൂരപ്പ. പ്രവർത്തകർ ആശങ്കപ്പെടേണ്ടതില്ലെന്നും ആത്മപരിശോധന നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിജയവും പരാജയവും ബിജെപിയ്ക്ക് പുതിയ കാര്യമല്ല. ജനവിധിയെ ബഹുമാനത്തോടെ അംഗീകരിക്കുന്നു. തിരഞ്ഞെടുപ്പിന്റെ ഫലത്തിൽ പ്രവർത്തകർ ആശങ്കപ്പെടേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ നിരവധി വികസന പ്രവർത്തനങ്ങളാണ് ഇത് വരെ നടപ്പിലാക്കിയത്. വികസനത്തിനായി എല്ലാ സഹകരണവും തുടർന്നും തങ്ങൾ നടപ്പിലാക്കുമെന്ന് യെദ്യൂരപ്പ കൂട്ടിച്ചേർത്തു.
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി വിജയത്തോടെ തിരിച്ചെത്തുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ നേരത്തെ വ്യക്തമാക്കിയിരുന്നു. പൂർണമായ ഫലം വന്നതിന് ശേഷം വിശകലനം ചെയ്ത് ഭാവി കാര്യങ്ങൾ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Discussion about this post