എറണാകുളം: കൊച്ചി ഇൻഫോപാർക്കിന് സമീപത്തെ കെട്ടിടത്തിൽ വൻ തീപിടിത്തം. നിരവധി പേർക്ക് പൊള്ളലേറ്റു. രക്ഷാ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
ഇൻഫോപാർക്ക് പോലീസ് സ്‌റ്റേഷന് അടുത്തുള്ള ബഹുനില കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായത്. സംഭവ സമയം നിരവധി പേർ ഇതിനുള്ളിൽ ഉണ്ടായിരുന്നു. ഇവരെ പുറത്ത് എത്തിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇനിയും ജീവനക്കാർ ഇതിനുള്ളിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് സൂചന. ഇതിന്റെ അടിസ്ഥാനത്തിൽ ഇവരെ പുറത്തെടുക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
വൈകീട്ട് ആറരയോടെയായിരുന്നു തീപിടിത്തം ഉണ്ടായത്. കെട്ടിടത്തിന്റെ മൂന്നാം നിലയിലെ ശുചിമുറിയിൽ ആയിരുന്നു തീ പിടിച്ചത്. പിന്നീട് മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു. ഷോർട്ട് സർക്യൂട്ട് ആണ് തീപിടിത്തത്തിന് കാരണം എന്നാണ് സൂചന. തൃക്കാക്കര, ഗാന്ധി നഗർ എന്നിവിടങ്ങളിൽ നിന്നുള്ള ഫയർഫോഴ്‌സ് സംഘമാണ് രക്ഷാ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നത്.
Discussion about this post