ഡല്‍ഹി : ഡല്‍ഹി തെരഞ്ഞെടുപ്പില്‍ ബിജെപിക്കുണ്ടായ പരാജയത്തിന്റെ കാരണം പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്ന് ശിവസേന.പാര്‍ട്ടി മുഖപത്രമായ സാമ്നയിലൂടെയാണ് ബിജെപിയെ വിമര്‍ശിച്ച് ശിവസേന രംഗത്തെത്തിയിരിക്കുന്നത്.
എ.എ.പിയുടെ ചിഹ്നമായ ചൂല് ഉപയോഗിച്ച് ഡല്‍ഹിയിലെ ജനങ്ങള്‍ ബി.ജെ.പിയെ തൂത്തെറിഞ്ഞു.ഇത് മോദിയുടെ പരാജയമല്ലെങ്കില്‍ മറ്റാരുടെ പരാജയമാണെന്നും ശിവസേന ചോദിക്കുന്നു. എ.എ.പിയുടെ ഡല്‍ഹിയിലെ വിജയത്തെ ശിവസേന മേധാവി ഉദ്ധവ് താക്കെറെ സുനാമി എന്നാണ് വിശേഷിപ്പിച്ചത്. മോദി തരംഗം രാജ്യത്ത് അലയടിക്കുന്നെന്നായിരുന്നു സംസാരമെന്നും എന്നാല്‍ ഡല്‍ഹിയിലെ ജനങ്ങള്‍ തരംഗത്തേക്കാള്‍ ശക്തിയേറിയതാണ് സുനാമി എന്ന് തെളിയിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Discussion about this post