മലപ്പുറം: കൊണ്ടോട്ടി കീഴിശ്ശേരിയിൽ ബീഹാർ സ്വദേശി മരണപ്പെട്ട സംഭവത്ത്ിൽ 9 പേർ അറസ്റ്റിൽ.കീഴിശ്ശേരി സ്വദേശികളും വരുവള്ളി പിലാക്കൽ വീട്ടിൽ അലവിയുടെ മക്കളുമായ മുഹമ്മദ് അഫ്‌സൽ, ഫാസിൽ , ഷറഫുദ്ദീൻ , കിഴിശ്ശേരി തവനൂർ സ്വദേശികളായ മെഹബൂബ് ,അബ്ദുസമദ് , നാസർ , ഹബീബ് ,അയ്യൂബ് ,സൈനുൽ ആബിദ് എന്നിവരാണ് കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിൽ ആയത്.
ഇവർക്ക് എതിരെ കൊലക്കുറ്റം, കുറ്റകരമായ സംഘം ചേരൽ, അക്രമം തുടങ്ങി വിവിധ വകുപ്പുകൾ ആണ് ചുമത്തിയിട്ടുള്ളത്. പ്രദേശത്തെ സിസിടിവി ക്യാമറകൾ ദൃശ്യങ്ങൾ നശിപ്പിക്കാനും ഇവർ ശ്രമിച്ചിട്ടുണ്ട്. സംഭവുമായി ബന്ധപ്പെട്ട് സ്ഥലത്തുണ്ടായിരുന്നവരുടെ എല്ലാവരുടെയും മൊബൈൽ ഫോണുകൾ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. പരിസരത്തെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്.
രാജേഷ് മാഞ്ചിയുടെ കൈകൾ പുറകിലേക്ക് കെട്ടി രണ്ടു മണിക്കൂറിലധികം സമയമാണ് നാട്ടുകാർ അതിക്രൂരമായി മർദ്ദിച്ചത്. പൈപ്പും മാവിൻ കൊമ്പും മരത്തടികളും ഉപയോഗിച്ചായിരുന്നു മർദ്ദനം നെഞ്ചിലും വാരിയെല്ലുകളിലും ഇടുപ്പിലും ഗുരുതര പരിക്കുകൾ സംഭവിച്ചു.
ഈ കഴിഞ്ഞ പന്ത്രണ്ടാം തീയതി രാത്രിയാണ് സംശയാസ്പദമായ സാഹചര്യത്തിൽ രാജേഷ് മാഞ്ചിയെ നാട്ടുകാർ കണ്ടെത്തിയത്. ഇയാൾ മോഷണത്തിന് എത്തിയതാണെന്ന് പറയുന്നുണ്ടെങ്കിലും ഇത് പൂർണമായും സ്ഥിരീകരിച്ചിട്ടില്ല.
Discussion about this post