ഷൊർണൂർ : ട്രെയിനിനുളളിൽ യാത്രക്കാരനെ കുത്തിപ്പരിക്കേൽപ്പിച്ചു. മരുസാഗർ എക്‌സ്പ്രസ് ഷൊർണൂരിലെത്തിയപ്പോഴായിരുന്നു അക്രമം. പരപ്പനങ്ങാടി സ്വദേശി ദേവന് ആണ് കുത്തേറ്റത്. സംഭവത്തിിന് പിന്നാലെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഗുരുവായൂർ സ്വദേശി അസീസിനെ ആർപിഎഫ് പിടികൂടി.
വാക്ക് തർക്കമാണ് ആക്രമണത്തിൽ കൊണ്ടെത്തിച്ചത് എന്നാണ് വിവരം. ജനറൽ കംപാർട്ട്‌മെൻറിൽ യാത്രചെയ്ത ഇയാളെ കുപ്പികൊണ്ട് കണ്ണിന്റെ ഭാഗത്ത് കുത്തുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറയുന്നു.
പരുക്കേറ്റയാളെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. പരുക്ക് ഗുരുതരമല്ലെന്ന് ഡോക്ടർമാർ പറഞ്ഞു. പ്രതിയുടെ കൈയിനും പരുക്കേറ്റു. ആക്രമിച്ചയാളെ പരിചയമില്ലെന്നാണ് പരിക്കേറ്റയാൾ മൊഴി നൽകിയത്.
Discussion about this post