Wednesday, September 16, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

മലപ്പുറത്ത് ബിഹാറിയായ വനവാസി യുവാവ് ആൾക്കൂട്ട മർദ്ദനത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവം; കേരളം വീണ്ടും നാണം കെട്ടെന്ന് കെ. സുരേന്ദ്രൻ; സർക്കാരിന്റെ നിഷ്‌ക്രിയത്വം വേദനാജനകമെന്നും പ്രതികരണം

by Brave India Desk
May 15, 2023, 04:29 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

തൃശ്ശൂർ: മലപ്പുറത്ത് ബിഹാറി വനവാസി യുവാവ് ആൾക്കൂട്ട മർദ്ദനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ.ലോകത്തിനു മുന്നിൽ വീണ്ടും കേരളം നാണം കെട്ടിരിക്കുന്നു. ആൾക്കൂട്ട വിചാരണയും കൊലപാതകവും നടന്നിട്ടും അപലപിക്കാനോ ഗൗരവത്തോടെ നടപടികൾ സ്വീകരിക്കാനോ സംസ്ഥാന സർക്കാർ തയ്യാറാകാത്തത് വേദനാജനകമാണെന്നും അദ്ദേഹം പറഞ്ഞു. തൃശ്ശൂരിൽ വാർത്താസമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

മനുഷ്യമനസാക്ഷിയെ മരവിപ്പിക്കുന്ന ക്രൂരമായ ആക്രമണമാണ് നടന്നത്. അതിഥി തൊഴിലാളികൾ എന്ന മധുര വർത്തമാനത്തിനപ്പുറം സർക്കാറിന് അന്യസംസ്ഥാന തൊഴിലാളികളുടെ കാര്യത്തിൽ ഒരു താൽപര്യവുമില്ല എന്നാണ് വ്യക്തമാകുന്നത്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ ഉണ്ടാകുന്ന വിഷയങ്ങൾ പെരുപ്പിച്ചു കാട്ടി പ്രതികരിക്കുന്ന മുഖ്യമന്ത്രിയും സിപിഎം നേതൃത്വവും ഇക്കാര്യത്തിൽ തുടരുന്ന മൗനം അത്ഭുതപ്പെടുത്തുന്നുവെന്നും സുരേന്ദ്രൻ പറഞ്ഞു.

Stories you may like

റിപ്പോർട്ടർ ചാനൽ ഓഫീസിൽ വൻ എസ്.ഐ.ടി റെയ്ഡ്: ഡോളറുകളും വിദേശ എ.ടി.എം കാർഡുകളും പിടിച്ചെടുത്തു!

കേരളം ഇന്നും ഇരുട്ടിലാകും! രാത്രി 12.45 വരെ കടുത്ത വൈദ്യുതി നിയന്ത്രണം; കാരണം ഇതാണ്

മുസ്ലിംലീഗിന്റെ കോട്ടയായറിയപ്പെടുന്ന സ്ഥലത്താണ് കൊലപാതകം നടന്നത്. ലീഗ് നേതൃത്വവും കോൺഗ്രസ് നേതൃത്വവും ഇതുവരെ സംഭവത്തെപ്പറ്റി പ്രതികരിച്ചിട്ടില്ല. പ്രതിപക്ഷ നേതാവ് വി.ഡി സതീശനും മൗനത്തിലാണ്. ഉത്തരേന്ത്യയിലുണ്ടാകുന്ന സംഭവങ്ങളിൽ പ്രതികരിക്കുന്ന സാംസ്‌കാരിക നായകരും ഇവിടെ മൗനത്തിലാണ്. മരിച്ചയാളുടെ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാനോ മൃതദേഹം കാണാനോ പോലും മന്ത്രിമാരോ സർക്കാർ പ്രതിനിധികളോ, ജനപ്രതിനിധികളോ തയ്യാറാകുന്നില്ല. കേരളത്തിന്റെ മഹിതമായ പാരമ്പര്യത്തിന് കളങ്കമാണിത്. മരിച്ചയാളുടെ കുടുംബത്തിന് അടിയന്തിരമായി 50 ലക്ഷം രൂപ സഹായധനം നല്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.

കേരളത്തിൽ തുടർച്ചയായി ഉണ്ടാകുന്ന ഇത്തരം കൊലപാതകങ്ങളും മയക്കുമരുന്ന് മാഫിയയുടെ പ്രവർത്തനവും ആഭ്യന്തരവകുപ്പിന്റെ പരാജയത്തിലേക്കാണ് വിരൽ ചൂണ്ടുന്നത. സംസ്ഥാനത്തെ മയക്കുമരുന്ന് കേസുകൾ ദേശീയ ഏജൻസികൾ മാത്രമാണ് അന്വേഷിക്കുന്നത്. കേരള പോലീസിന് മയക്കുമരുന്ന് പിടികൂടുന്നതിൽ ഒരു താൽപര്യവും ഇല്ലെന്നും സുരേന്ദ്രൻ പറഞ്ഞു. കേരളതീരത്ത് നിന്ന് 25000 കോടിയുടെ മാരക മയക്കുമരുന്ന് പിടികൂടിയിട്ടും കേരളസർക്കാരിന് അനക്കമില്ല. സംസ്ഥാനത്ത് മയക്കുമരുന്ന് വിപണനം നിർബാധം നടക്കുകയാണ്. കേരള പോലീസ് ഇത് കണ്ടില്ലെന്ന് നടിക്കുന്നു. മയക്കുമരുന്ന് ഒഴുകുന്നതിൽ ഭരണകക്ഷി നേതാക്കളായ ചിലർക്കും പങ്കുണ്ട്. അടുത്തകാലത്തായി ആലപ്പുഴ, തിരുവനന്തപുരം, കണ്ണൂർ ജില്ലകളിൽ മയക്കുമരുന്ന് കേസുകളിൽ പ്രതികളാക്കപ്പെട്ടത് സിപിഎം പ്രവർത്തകരാണ് . ഏത് ക്രിമിനലുകൾക്കും സുരക്ഷിത സ്ഥാനമായി കേരളം മാറി. നിയമവാഴ്ച പൂർണമായും തകർന്നിരിക്കുന്നുവെന്നും സുരേന്ദ്രൻ പറഞ്ഞു.

സംസ്ഥാന സെക്രട്ടറി എ.നാഗേഷ് ,ജില്ലാ വൈസ് പ്രസിഡന്റ് സുജയ് സേനൻ, തൃശ്ശൂർ മണ്ഡലം പ്രസിഡന്റ് രഘുനാഥ് .സി. മേനോൻ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Tags: malapuramk.surendranbihari
Share1
Tweet
Send
Share

Latest stories from this section

ജീവനക്കാർ മദ്യലഹരിയിലാണോയെന്ന് പരിശോധിക്കാൻ എത്തിയ ഉദ്യോഗസ്ഥൻ’പാമ്പ്’:സസ്‌പെൻഷൻ

ഒരാൾക്ക് എത്ര ലിറ്റർ മദ്യം കയ്യിൽ വെക്കാം?

മന്ത്രിക്ക് സ്വന്തം സ്റ്റാഫിനെ വെക്കാൻ സ്വാതന്ത്ര്യമില്ലേ? നിയമനങ്ങൾ വൈകുന്നതിൽ പുകഞ്ഞ് മുന്നണി; ശരത് ചന്ദ്രന്റെ നിയമനത്തിൽ കോൺഗ്രസിൽ വൻ ചേരിപ്പോര്

മുഖ്യമന്ത്രിക്കെതിരെ രണ്ടാം വിവാഹ വ്യാജരേഖ; കേസെടുക്കാൻ കമ്മിഷണറുടെ അടിയന്തര നിർദേശം!

താലികെട്ടുമ്പോഴും ഫോണിൽ യാചിക്കുകയായിരുന്നു, 1.5 ലക്ഷം വാങ്ങി ചതിച്ചു’; കോട്ടയത്ത് കല്യാണത്തിന് ഭക്ഷണം നൽകാതെ കാറ്ററിങ് ഉടമയുടെ വൻ തട്ടിപ്പ്!

താലികെട്ടുമ്പോഴും ഫോണിൽ യാചിക്കുകയായിരുന്നു, 1.5 ലക്ഷം വാങ്ങി ചതിച്ചു’; കോട്ടയത്ത് കല്യാണത്തിന് ഭക്ഷണം നൽകാതെ കാറ്ററിങ് ഉടമയുടെ വൻ തട്ടിപ്പ്!

പി.സി.ഒ.എസ് ഇനി പി.എം.ഒ.എസ്; വെറുമൊരു ഹോർമോൺ പ്രശ്നമല്ല, പ്രമേഹം മുതൽ ഹൃദ്രോഗം വരെ വരുത്തിവെക്കുന്ന വില്ലൻ!

പി.സി.ഒ.എസ് ഇനി പി.എം.ഒ.എസ്; വെറുമൊരു ഹോർമോൺ പ്രശ്നമല്ല, പ്രമേഹം മുതൽ ഹൃദ്രോഗം വരെ വരുത്തിവെക്കുന്ന വില്ലൻ!

Latest News

കന്നഡ ചലച്ചിത്ര ഇതിഹാസം അനന്ത് നാഗിന് ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം ; അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രി

കന്നഡ ചലച്ചിത്ര ഇതിഹാസം അനന്ത് നാഗിന് ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം ; അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രി

റിപ്പോർട്ടർ ചാനൽ ഓഫീസിൽ വൻ എസ്.ഐ.ടി റെയ്ഡ്: ഡോളറുകളും വിദേശ എ.ടി.എം കാർഡുകളും പിടിച്ചെടുത്തു!

റിപ്പോർട്ടർ ചാനൽ ഓഫീസിൽ വൻ എസ്.ഐ.ടി റെയ്ഡ്: ഡോളറുകളും വിദേശ എ.ടി.എം കാർഡുകളും പിടിച്ചെടുത്തു!

സെൻസർ ബോർഡിൽ അഴിച്ചുപണിയുമായി കേന്ദ്രം ; പുനഃസംഘടനയിൽ പ്രീതി സിന്റയും പങ്കജ് ത്രിപാഠിയും സുനിൽ ഷെട്ടിയും പുതിയ അംഗങ്ങൾ

സെൻസർ ബോർഡിൽ അഴിച്ചുപണിയുമായി കേന്ദ്രം ; പുനഃസംഘടനയിൽ പ്രീതി സിന്റയും പങ്കജ് ത്രിപാഠിയും സുനിൽ ഷെട്ടിയും പുതിയ അംഗങ്ങൾ

പാക് ഹാക്കർമാരുമായി ലിങ്ക്, ബോംബ് നിർമ്മാണ വീഡിയോകൾ; തമിഴ്‌നാട്ടിൽ നിന്ന് 19-കാരൻ യു.പി എ.ടി.എസിന്റെ പിടിയിൽ!

പാക് ഹാക്കർമാരുമായി ലിങ്ക്, ബോംബ് നിർമ്മാണ വീഡിയോകൾ; തമിഴ്‌നാട്ടിൽ നിന്ന് 19-കാരൻ യു.പി എ.ടി.എസിന്റെ പിടിയിൽ!

അഡിഡാസിൽ കൂട്ട പിരിച്ചുവിടൽ ; ഇന്ത്യൻ ഹെഡ്ക്വാർട്ടേഴ്സിലെ പകുതിയോളം ജീവനക്കാർ പുറത്ത്

അഡിഡാസിൽ കൂട്ട പിരിച്ചുവിടൽ ; ഇന്ത്യൻ ഹെഡ്ക്വാർട്ടേഴ്സിലെ പകുതിയോളം ജീവനക്കാർ പുറത്ത്

‘നിയമസാധുതയില്ല, അനധികൃത അധിനിവേശം ഉടൻ അവസാനിപ്പിച്ച് ഒഴിയണം’; ചൈന-പാക് നീക്കത്തിനെതിരെ തുറന്നടിച്ച് ഇന്ത്യ!

‘നിയമസാധുതയില്ല, അനധികൃത അധിനിവേശം ഉടൻ അവസാനിപ്പിച്ച് ഒഴിയണം’; ചൈന-പാക് നീക്കത്തിനെതിരെ തുറന്നടിച്ച് ഇന്ത്യ!

10 പ്രതികൾക്കും വധശിക്ഷ ; 2013-ലെ ജീറം ഘാട്ടി മാവോയിസ്റ്റ് ആക്രമണത്തിൽ വിധി പ്രഖ്യാപിച്ച് എൻഐഎ കോടതി

10 പ്രതികൾക്കും വധശിക്ഷ ; 2013-ലെ ജീറം ഘാട്ടി മാവോയിസ്റ്റ് ആക്രമണത്തിൽ വിധി പ്രഖ്യാപിച്ച് എൻഐഎ കോടതി

കടുത്ത ചൂടിൽ വെന്ത് വെന്തുരുകി കേരളം; രാത്രിയിലെ മിന്നൽ പവർകട്ടിൽ പൊറുതിമുട്ടി ജനം

കേരളം ഇന്നും ഇരുട്ടിലാകും! രാത്രി 12.45 വരെ കടുത്ത വൈദ്യുതി നിയന്ത്രണം; കാരണം ഇതാണ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies